Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാനഡയിലെ മൂന്നില്‍ രണ്ട് വോട്ടര്‍മാരും പറയുന്നു; ട്രൂഡോ പ്രധാനമന്ത്രിപദം ഒഴിയണം

കാനഡയിലെ മൂന്നില്‍ രണ്ട് വോട്ടര്‍മാരും പറയുന്നു; ട്രൂഡോ പ്രധാനമന്ത്രിപദം ഒഴിയണം

ഓട്ടവ: ഭരണത്തകര്‍ച്ച നേരിടുന്ന  കനഡയില്‍ ട്രൂഡോ സര്‍ക്കാരിനെതിരെ ജനവികാരം ഉയരുന്നു. ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ 2025 ഒക്ടോബര്‍ വരെ കാത്തിരിക്കണമെങ്കിലും അഭിപ്രായവോട്ടെടുപ്പുകളില്‍ വോട്ടര്‍മാരില്‍ മൂന്നില്‍ രണ്ട് ഭാഗവും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉടന്‍ രാജിവയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അഞ്ചിലൊന്ന് പേര്‍ 2025 ഒക്ടോബറില്‍ മാത്രമേ ഫെഡറല്‍ തിരഞ്ഞെടുപ്പ് നടക്കൂ എന്നും പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ന്യൂസിനുവേണ്ടി ഇപ്സോസ് എന്ന ഏജന്‍സി  നടത്തിയ വോട്ടെടുപ്പിന്റെ ഫലം ചൂണ്ടിക്കാട്ടുന്നു.

വോട്ടെടുപ്പില്‍ പങ്കെടുത്ത 59 ശതമാനം പേര്‍ അടുത്ത വര്‍ഷം വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  69 ശതമാനം പേര്‍ അടുത്ത ഫെഡറല്‍ തിരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ അധികാരം വിടണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, 63 ശതമാനം പേരും അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല.

താന്‍ എവിടെയും പോകുന്നില്ലെന്ന് ട്രൂഡോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പോരാട്ടം നടത്താന്‍ താനിവിടെ തന്നെ ഉണ്ടാകുമെന്നും കഴിഞ്ഞ ആഴ്ച കനേഡിയന്‍ പ്രസ്സിന് നല്‍കിയ വര്‍ഷാവസാന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു,

ട്രൂഡോ സ്വയം പുറത്തായാല്‍ സമീപ ആഴ്ചകളില്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകളെ രണ്ടക്ക മാര്‍ജിനില്‍ പിന്നിലാക്കി ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയെ തിരിച്ചുപിടിക്കാന്‍ സഹായകമാകുമോ എന്ന ചോദ്യങ്ങളും അവശേഷിക്കുന്നു.

ട്രൂഡോ പോയാല്‍ ലിബറല്‍ തിരിച്ചുവരവിന്റെ സാധ്യത ഡേറ്റ കാണിക്കുന്നതായി പക്ഷപാതരഹിത പോളിംഗ് ഏജന്‍സിയായ അംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് (എആര്‍ഐ) പ്രസിഡന്റ് ഷാച്ചി കുര്‍ല്‍ പറഞ്ഞു,  എന്നാല്‍ ട്രൂഡോ പോയാല്‍, ഒരു പുതിയ നേതാവിന് ബ്രാന്‍ഡ് ചെയ്യാനും സ്വയം സ്ഥാപിക്കാനും അത് വളരെ കുറച്ച് ഇടം മാത്രമേ നല്‍കുന്നുള്ളൂവെന്നാണ് മുന്‍കാല ലിബറല്‍ വോട്ടര്‍മാര്‍ക്കിടയിലുള്ള വിശ്വാസം. ഒരു പുതിയ നേതാവിന് വോട്ടുകള്‍ തിരികെ ആകര്‍ഷിക്കാന്‍ കഴിയാത്തതിന്റെ അപകടസാധ്യതയുള്ളതിനാല്‍ അതിനുപാകമാകുംവരെ ട്രൂഡോയുടെ രാജിക്ക് ലിബറല്‍ തന്ത്രജ്ഞര്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.

ട്രൂഡോ പുറത്തായാല്‍ പകരക്കാരാകാന്‍ സാധ്യതയുള്ളവരെക്കുറിച്ച് കനേഡിയന്‍ മാധ്യമങ്ങളില്‍ ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, കാബിനറ്റ് മന്ത്രിമാരായ മെലാനി ജോളി, ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്ന്‍, ഇന്തോ-കനേഡിയന്‍ അനിത ആനന്ദ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും ഗവര്‍ണറായിരുന്ന മാര്‍ക്ക് കാര്‍ണി എന്നിവരുടെയെല്ലാം പേരുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.

ട്രൂഡോ പുറത്തുപോണമെന്ന ആവശ്യം ശക്തിപ്പെടുന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് ടൊറന്റോ സര്‍വകലാശാലയിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ മക്ഡൗഗല്‍ പറയുന്നു.

‘തിരഞ്ഞെടുപ്പില്‍ ചില വെല്ലുവിളികള്‍ ഉണ്ടെങ്കിലും, ട്രൂഡോ തന്നൊണ് ഇപ്പോഴും പാര്‍ട്ടിയുടെ ഏറ്റവും വലിയ സ്വത്ത്, സര്‍ക്കാരിന്റെ നേതൃസ്ഥാനം മറ്റാരെങ്കിലും ഏറ്റെടുക്കുമെന്നോ മറ്റേതെങ്കിലും നേതാവിന് കീഴില്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുമോ എന്നോ ഇപ്പോള്‍ കൃത്യമായി വ്യക്തമല്ലെന്നും ട്രൂഡോയ്ക്കു പ്രതിരോധം തീര്‍ക്കുന്നവര്‍ പറയുന്നു.’

എന്നാല്‍ മുകള്‍ത്തട്ടിലെ ഒരു മാറ്റം ഭരണകക്ഷിയുടെ ഭാഗ്യത്തെ മാറ്റിമറിച്ചേക്കില്ല എന്നതും യാഥാര്‍ത്ഥ്യമാകാം.  ‘ട്രൂഡോയെ മാറ്റി പുതിയ നേതാവിനെ കൊണ്ടുവന്നാലും ആളുകള്‍ക്ക് ലിബറലുകളോ അല്ലെങ്കില്‍ ട്രൂഡോ ബ്രാന്‍ഡിന്റെ അത്രയും അസുഖം വരാം എന്നൊരു വാദമുണ്ടെന്ന് കരുതുന്നതായി മക്ഡൗഗല്‍ വിശദീകരിച്ചു. അതിനാല്‍, ഒരു പുതിയ നേതാവ് നിലവിലെ എല്ലാ പ്രതിസന്ധികലെയും പരിഹരിക്കാന്‍ പോന്നവരായിരിക്കുമെന്ന് ഒട്ടും ഉറപ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments