ടൊറന്റോ: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റെക്കോര്‍ഡ് വരവ് കാനഡയുടെ ഭവനക്ഷാമം രൂക്ഷമാക്കിയതിന് പിന്നാലെ എല്ലാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പാര്‍പ്പിടം ഉറപ്പ് വരുത്താന്‍ കോളേജുകളോടും സര്‍വ്വകലാശാലകളോടും ഒന്റാറിയോ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഈ ആഴ്ച, ഫെഡറല്‍ ഗവണ്‍മെന്റ് പുതിയ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥി പെര്‍മിറ്റുകളില്‍ രണ്ട് വര്‍ഷത്തെ അടിയന്തര പരിധി പ്രഖ്യാപിച്ചു. ഇതോടെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥി പ്രവേശനം ഈ വര്‍ഷം 35% കുറഞ്ഞ് 360,000 ആയി മാറും. ബിരുദാനന്തരം ചില വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതും നിര്‍ത്തലാക്കും.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കാനഡ കഴിഞ്ഞ വര്‍ഷം ഒരു ദശലക്ഷത്തോളം പഠനാനുമതി നല്‍കിയിരുന്നു. ഒരു ദശാബ്ദം മുമ്പുള്ളതിന്റെ മൂന്നിരട്ടിയാണിത്. ആ കുതിച്ചുചാട്ടം വാടക വീടുകളുടെ കുറവിന് ഭാഗികമായി കാരണമായതായി ആരോപിക്കപ്പെടുന്നു. ഇതിനുപുറമെ ഡിസംബറില്‍ വാടക രാജ്യവ്യാപകമായി 7.7% വര്‍ദ്ധിച്ചു.
പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനം പരിമിതപ്പെടുത്താനുള്ള നീക്കം, വര്‍ദ്ധിച്ചുവരുന്ന വാടകയുടെ വെല്ലുവിളി നേരിടാന്‍ സഹായിക്കുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം കനേഡിയന്‍ പ്രസ്സിനോട് പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഗണ്യമായ എണ്ണം ഉള്ള ഒന്റാറിയോയിലെ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളും അവരുടെ പ്രോഗ്രാമുകള്‍ അവലോകനത്തിനായി സമര്‍പ്പിക്കേണ്ടതുണ്ട്, ഒന്റാറിയോയിലെ കോളേജുകളുടെയും സര്‍വ്വകലാശാലകളുടെയും ചുമതലയുള്ള മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം 22 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ (16.4 ബില്യണ്‍ ഡോളര്‍) സംഭാവന ചെയ്യുന്നു. അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കറവ പശുവായാണ് കാണുന്നത്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും സൗകര്യങ്ങളുടെ അഭാവത്തിലും ഫെഡറല്‍ ഗവണ്‍മെന്റിന് ആശങ്കയുണ്ട്.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സമീപകാല വര്‍ദ്ധനയില്‍ നിന്നാണ് വെല്ലുവിളികള്‍ ഉയര്‍ന്നതെന്ന് ഒന്റാറിയോയിലെ കോളേജുകളുടെയും സര്‍വ്വകലാശാലകളുടെയും മന്ത്രി ജില്‍ ഡണ്‍ലോപ്പ് പ്രസ്താവനയില്‍ പറഞ്ഞു, ‘തട്ടിപ്പുകാരായ റിക്രൂട്ടര്‍മാരുടെ കൊള്ളയടിക്കുന്ന രീതികളില്‍, പൗരത്വത്തെയും സ്ഥിരതാമസത്തെയും കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍, ഉറപ്പുള്ള തൊഴില്‍ വാഗ്ദാനങ്ങള്‍, അപര്യാപ്തമായ ഭവനനിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്നു. ഇതിന് ‘അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം വര്‍ക്ക് പെര്‍മിറ്റുകള്‍ നേടുന്നത് താരതമ്യേന എളുപ്പമായതിനാല്‍ കാനഡ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു ജനപ്രിയ ലക്ഷ്യസ്ഥാനമായി ഉയര്‍ന്നിരുന്നു.