ടൊറൊന്റോ: സ്‌കാര്‍ബറോ സെയിന്റ് തോമസ് ഫൊറോനാ ഇടവകയില്‍ വിശ്വാസ പരിശീലനപരിപാടിയില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി് ബൈബിള്‍ വചനങ്ങളോടുള്ള ആഭിമുഖ്യവും അറിവും ആശ്രയത്വവും വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ കലോത്സവത്തിന് മാര്‍ച്ച് 15ന് വെള്ളിയാഴ്ച തിരിതെളിയും. വൈകുന്നേരം ആറു മണിക്ക് മാര്‍ത്തോമാ ഹാളില്‍ നടക്കുന്ന പ്രാരംഭ കലാ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഫൊറോനാ വികാരി ഫാ. ബൈജു ചാക്കേരിയും പേരന്റ്- ടീച്ചര്‍ കൗണ്‍സില്‍ പ്രസിഡന്റ് സിനോ നടുവിലേക്കൂറ്റ്, സെക്രട്ടറിയും ജനറല്‍ കോര്‍ഡിനേറ്ററുമായ ശ്രദ്ധാ ടോണി, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരും ചേര്‍ന്ന് ദീപം തെളിയിക്കും.
തുടര്‍ന്ന് നാല് വിഭാഗങ്ങളിലായി ചിത്രരചന, വര്‍ണ്ണം പകരല്‍, പോസ്റ്റര്‍ നിര്‍മ്മിതി എന്നീ മത്സരങ്ങള്‍ നടക്കും. ബൈബിളിലെ കഥാപാത്രങ്ങളും ഉപമകളിലെ പ്രമേയവും അധികരിച്ചാണ് ഈ മത്സരങ്ങള്‍.
രണ്ടാം ദിനമായ ശനിയാഴ്ച മിഡില്‍ സ്‌കൂള്‍ വിഭാഗത്തില്‍ നിന്നും പ്രാഥമിക മത്സരങ്ങളിലൂടെ തെരഞ്ഞെടുത്ത മുപ്പതില്‍പരം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ‘ജ്യൂവെല്‍സ് ഓഫ് ജോണ്‍’ ക്വിസ് മത്സരവും ബൈബിള്‍ കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുന്ന ഫാന്‍സി ഡ്രസ്സ് മത്സരവും വൈവിധ്യമാര്‍ന്ന സോളോ, ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളും അയോണ്‍വ്യൂ സ്‌കൂളിലും ആക്ഷന്‍ സോങ്, ബൈബിള്‍ വചനാധിഷ്ഠിത സ്‌കാവഞ്ചര്‍ ഹണ്ട് മത്സരങ്ങള്‍ മാര്‍ത്തോമാ ഹാളിലും അരങ്ങേറും.
അവസാന ദിനമായ മാര്‍ച്ച് 17ന് രാവിലെ ഹൈസ്്കൂള്‍ വിഭാഗം ‘ജ്യൂവെല്‍സ് ഓഫ് ജോണ്‍’ ക്വിസ് മത്സരത്തിന്റെ കലാശ മത്സരവും ബൈബിള്‍ വേര്‍ഡ് സെര്‍ച്ച്, ബൈബിള്‍ പാരായണം, പ്രസംഗ മത്സരങ്ങള്‍, ഡിജിറ്റല്‍ പോസ്റ്റര്‍ മേക്കിങ്, ഫോട്ടോഗ്രഫി മല്‍സരങ്ങളും രണ്ടു വേദികളിലായി സംഘടിപ്പിച്ചിരിക്കുന്നു. 34 പ്രത്യേക വിഭാഗങ്ങളായി ആവിഷ്‌കരിച്ചിരിയ്ക്കുന്ന മത്സര ഇനങ്ങളില്‍ മാത്രം ഇരുന്നൂറിലേറെ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ഹണി സെബാസ്റ്റ്യന്‍, ഷെറിന്‍ സന്തോഷ്, ട്രീസ വര്‍ഗീസ്, മിക്കിമോള്‍ ജോസഫ്, ആന്‍ഡ്രിയ വര്‍ ഗീസ്, മേരി ജോണ്‍, ശ്രദ്ധാ ടോണി, നീതു സിജി, ബിജു കണ്ണമ്പുഴ, ടീനു ജോസഫ്, അരുണ്‍, പ്രിന്‍സിപ്പല്‍ ജോസ് വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ജോഷി വര്‍ഗീസ്, സിസ്റ്റര്‍ ജ്യോതി, ഫാ. ബൈജു ചാക്കേരി, ഉപവികാരി ഫാ. ജിജിമോന്‍ മാളിയേയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബൈബിള്‍ കലോത്സവത്തിന്റെ മത്സരങ്ങളും- മത്സരേതര പരിപാടികളും മുന്നൊരുക്കങ്ങളും ക്രമപ്പെടുത്തിയിട്ടുള്ളത്.