Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമഴ നികുതിയുമായി കാനഡ‍യിലെ നഗരം; പ്രതിഷേധം ശക്തമാകുന്നു

മഴ നികുതിയുമായി കാനഡ‍യിലെ നഗരം; പ്രതിഷേധം ശക്തമാകുന്നു

ടൊറന്‍റോ : കാനഡയിലെ ടൊറന്‍റോയിൽ മഴ നികുതി (Rain Tax)  ഏർപ്പെടുത്താനുള്ള തീരുമാനം വിവാദമായി. മഴവെള്ളം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ നികുതി ഏർപ്പെടുത്തുന്നത്. ഈ നികുതി ഏപ്രിലിൽ നടപ്പാക്കുമെന്ന് ടൊറന്‍റോയിലെ മുനിസിപ്പൽ അധികൃതർ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെ കനത്ത പ്രതിഷേധവും ഉയരുന്നുണ്ട്.

∙ ‘സ്റ്റോംവാട്ടർ ചാർജ് ആൻഡ് വാട്ടർ സർവീസ് ചാർജ് കൺസൾട്ടേഷൻ’
മഴവെള്ളം കൈകാര്യം ചെയ്യാനാണ് ‘മഴ നികുതി’ എന്ന് വിളിക്കപ്പെടുന്ന ‘സ്റ്റോംവാട്ടർ ചാർജ് ആൻഡ് വാട്ടർ സർവീസ് ചാർജ് കൺസൽറ്റേഷൻ’ പദ്ധതി ആരംഭിക്കുക. ഇതിലൂടെ സ്റ്റോംവാട്ടർ ചാർജ്, സ്റ്റോംവാട്ടർ ചാർജ് ക്രെഡിറ്റ്, വാട്ടർ സർവീസ് ചാർജ് എന്നിവ നടപ്പാക്കും. എല്ലാ പ്രോപ്പർട്ടി ക്ലാസുകളിലും ‘സ്റ്റോം വാട്ടർ ചാർജ്’ നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിടുന്നു.

മാത്രമല്ല, അഡ്മിനിസ്ട്രേറ്റീവ് വാട്ടർ ചാർജുകൾക്കൊപ്പം വലിയ പ്രോപ്പർട്ടികൾക്കായി സ്റ്റോംവാട്ടർ ചാർജ് ക്രെഡിറ്റുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതി തുടങ്ങാനും സർക്കാർ ലക്ഷ്യമിടുന്നത്. മഴയും ഉരുകിയ മഞ്ഞും മൂലമുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനാണ് സ്റ്റോംവാട്ടർ ചാർജ് ലക്ഷ്യമിടുന്നത്. മഴവെള്ളവും മഞ്ഞുരുകിയ വെള്ളവും ഭൂമയിലേക്കു താഴാത്തപ്പോൾ നഗരത്തിലെ മലിനജല സംവിധാനത്തിന് ഭീഷണിയാകും. ഇതിലൂടെ വെള്ളപ്പൊക്കവും ജല ഗുണനിലവാര പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. വളരെയധികം മഴവെള്ളം ഒഴുകുന്നത് നഗരത്തിലെ മലിനജല സംവിധാനത്തിന് ദോഷകരമായി മാറുന്നുണ്ട്, ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കുകയും ടൊറന്‍റോയിലെ നദികളിലെയും അരുവികളിലെയും ഒന്‍റ‌ാറിയോ തടാകത്തിലെയും ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുമെന്ന് സർക്കാർ വെബ്‌സൈറ്റ് അറിയിച്ചു. 

ടൊറന്‍റോയിലെ നിവാസികൾ ഇതിനകം തന്നെ അവരുടെ യൂട്ടിലിറ്റി ബില്ലുകളുടെ ഭാഗമായി ജലനിരക്ക് അടയ്ക്കുന്നുണ്ട്. ഇതിൽ മഴവെള്ള പരിപാലന ചെലവുകൾ ഉൾക്കൊള്ളുന്നു. പുതിയ നികുതിയിലൂടെ  മലിനജല സംവിധാനത്തിലേക്കുള്ള മഴവെള്ള ഒഴുക്കിനെ അടിസ്ഥാനമാക്കി, പ്രോപ്പർട്ടികൾക്ക് പ്രത്യേകമായി സ്‌റ്റോംവാട്ടർ ചാർജ് ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. മേൽക്കൂരകൾ, അസ്ഫാൽറ്റ് ഡ്രൈവ്‌വേകൾ, പാർക്കിങ് സ്ഥലങ്ങൾ, കോൺക്രീറ്റ് ലാൻഡ്‌സ്‌കേപ്പിങ് എന്നിവയുൾപ്പെടെ പ്രോപ്പർട്ടിയുടെ പ്രതലത്തിന്‍റ‌െ അളവ് അനുസരിച്ചാണ് മഴവെള്ളം ഒഴുക്ക് എത്രത്തോളം ആയിരിക്കുമെന്ന് അളക്കുന്നത്. ഇതിനുസരിച്ച് നികുതി ഏർപ്പെടുത്തും

‘മഴ നികുതി’ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധം
‘മഴ നികുതി’ പദ്ധതിക്കെതിരെ ടൊറന്‍റോ നിവാസികൾ ഓൺലൈനിൽ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.‘‘വെള്ളപ്പൊക്കം ഒഴിവാക്കാൻ മഴയുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനാണ് അഴുക്കുചാലുകൾ നിർമിച്ചിരിക്കുന്നത്. കാർബൺ ടാക്‌സിൽ ജിഎസ്‌ടി ചുമത്തുന്നത് പോലെയുള്ള ഭ്രാന്താണ് മഴയ്ക്ക് നികുതി ഏർപ്പെടുത്തുന്നത്’’– ഒരു ഉപയോക്താവ് എക്‌സിൽ നിരാശ പ്രകടിപ്പിച്ചു

കാനഡയിലെ ഭവന പ്രതിസന്ധിക്കിടയിൽ, മഴ നികുതി ഏർപ്പെടുത്തുന്നതിനെയാണ് എക്സിൽ ഒരു ഉപയോക്താവ് വിമർശിച്ചത്. ‘ആളുകൾക്ക് താമസിക്കാൻ ഒരു വീട് കണ്ടെത്താൻ കഴിയുന്നില്ല, ടൊറന്‍റ‌ോ നഗരത്തിൽ എന്താണ് ചെയ്യുന്നത്? മഴനികുതി ഏർപ്പെടുത്തുന്നു’– എന്നായിരുന്നു വിമർശനം.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments