ഒന്റാരിയോ: പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ നിന്ന് നാടുകടത്തല്‍ നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടരുന്നു. ദ്രാവക രൂപത്തിലുള്ളവ പോലും കഴിക്കുന്നത് ഒഴിവാക്കി സമ്പൂര്‍ണ നിരാഹാര സമരത്തിലേക്ക് പോകുമെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി.
കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രവിശ്യാ നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ഈ സാഹചര്യത്തിലാണ് നിരാഹാര സമരം.
അന്‍പതോളം വിദ്യാര്‍ഥികള്‍ ഇതിനകം കാനഡ വിട്ടതായി ഇന്ത്യന്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സമ്പൂര്‍ണ നിരാഹാര സമരത്തിലേക്കാണ് കടക്കുന്നതെന്ന് സി ബി സി റിപ്പോര്‍ട്ട് ചെയ്തു.
2024ല്‍ സ്ഥിരതാമസത്തിനുള്ള തൊഴിലാളികളുടെ എണ്ണം 2,100-ല്‍ നിന്ന് 1,600 ആയി കുറയ്ക്കാനുള്ള പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (പി എന്‍ പി) വഴി കാനഡയില്‍ സ്ഥിര താമസത്തിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ഇത് കുറയ്ക്കും.
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്റിന്റെ ഹെല്‍ത്ത് കെയര്‍, ഹൗസിംഗ് സിസ്റ്റത്തില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദമാണ് 2024ല്‍ നോമിനികളെ 25 ശതമാനം വെട്ടിക്കുറയ്ക്കും. സര്‍ക്കാരിന്റെ പുതിയ നിയമങ്ങളെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്റിലെ നാട്ടുകാര്‍ അഭിനന്ദിക്കുന്നു.
എന്നാല്‍ തങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണെന്നാണ് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ കുറ്റപ്പെടുത്തുന്നത്.
കാനഡയില്‍ സ്ഥിരതാമസത്തിനുള്ള ശ്രമത്തിലായിരുന്നവരുടെ ജീവിതമാണ് സര്‍ക്കാര്‍ താറുമാറാക്കിയതെന്ന് പ്രതിഷേധക്കാരിലൊരാളായ ജസ്പ്രീത് സിംഗ് സിവിയ പറഞ്ഞു.
സര്‍ക്കാര്‍ കേള്‍ക്കാന്‍ വിസമ്മതിച്ചാല്‍ പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പദ്ധതി.
മെയ് ഒന്‍പതിന് ആരംഭിച്ച പ്രതിഷേധങ്ങള്‍ പ്രിിന്‍സ് എഡ്വേര്‍ഡ് ഐലന്റിന് ലെജിസ്ലേച്ചറിലെ കോലെസ്റ്റ് ബില്‍ഡിംഗിന് മുന്നില്‍ 60 പ്രതിഷേധക്കാര്‍ പോസ്റ്ററുകളുമായി പങ്കെടുത്തു.
2023 ജൂലായ് മാസത്തിന്മുമ്പ് വന്നവരെ ഇമിഗ്രേഷന്‍ വെട്ടിക്കുറവില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നിയന്ത്രണങ്ങള്‍ മാറ്റിയതിനെത്തുടര്‍ന്ന് 50 ഓളം പേര്‍ കാനഡ വിട്ടതെങ്ങനെയെന്ന് പ്രതിഷേധക്കാരിലൊരാളായ രൂപീന്ദര്‍ പാല്‍ സിംഗ് സിബിസിയോട് പറഞ്ഞു. ചിലര്‍ നിരന്തരമായി ശല്യപ്പെടുത്തുകയും രാത്രിയില്‍ കുപ്പിയും പാത്രങ്ങളും എറിയുകയാണെന്നും രൂപീന്ദര്‍ പറഞ്ഞു.
എ്ന്നാല്‍ പ്രതിഷേധക്കാര്‍ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും അത് ന്യായമല്ലെന്നുമാണ് ലിബറല്‍ എം എല്‍ എ ഗോര്‍ഡ് മക്‌നീലി പറഞ്ഞത്. അതോടൊപ്പം കുടിയേറ്റക്കാരെ കൂടുതല്‍ ബഹുമാനത്തോടെ പരിഗണിക്കുകയും ശ്രദ്ധിക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.