ടൊറന്റൊ: കാനഡയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ പ്രതിഷേധം ആവര്‍ത്തിക്കുമെന്ന് ഭീഷണിമുഴക്കി ഇന്ത്യാവിരുദ്ധരായ ഖലിസ്ഥാന്‍ പ്രക്ഷോഭകള്‍. തിങ്കളാഴ്ച ഇന്ത്യന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വാന്‍കോവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന നടപടി ഖലിസ്ഥാന്‍ അനുകൂലികള്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നയതന്ത്ര കാര്യാലയങ്ങളുടെ പ്രവര്‍ത്തനം തടയുമെന്ന ഭീഷണി.
ബ്രിട്ടിഷ് കൊളംബിയയിലെ അബോട്സ്ഫോഡില്‍ ഖല്‍സ ദിവാന്‍ സൊസൈറ്റിയുടെ ഗുരുദ്വാരയിലായിരുന്നു സര്‍ട്ടിഫിക്കറ്റ് വിതരണ ക്യാംപ് കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ഗുരുദ്വാരയ്ക്ക് സമീപത്തായി സിഖ് പ്രതിഷേധക്കാര്‍ തടിച്ചുകൂടി ബഹള വെച്ച് പരിപാടി തടസപ്പെടുത്തി. തുടര്‍ന്ന് പൊലീസ് എത്തി അവരുടെ സംരക്ഷണത്തിലാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്. ഇരുപതോളം വരുന്ന സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കോണ്‍സല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സേവനം തേടി വന്നവരോട് മോശമായി പെരുമാറി. ആവശ്യത്തിനു പൊലീസ് സന്നാഹമുണ്ടായിരുന്നതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇത്തരം ക്യാംപുകള്‍ നടത്തിയാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അറിയിച്ച് സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് സിങ് പന്നുന്‍ രംഗത്തെത്തിയരുന്നു