Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവിജയ പ്രതീക്ഷയോടെ ചാക്കോ മാത്യു ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി ഡയറക്ടർ ബോർഡ് മത്സരത്തിന്

വിജയ പ്രതീക്ഷയോടെ ചാക്കോ മാത്യു ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി ഡയറക്ടർ ബോർഡ് മത്സരത്തിന്

ജീമോൻ റാന്നി

ഹൂസ്റ്റൺ: ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനായ ഹൂസ്റ്റണിലെ ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി സർവീസ് അസ്സോസിയേഷൻ (FCCSA) ഡയറക്റ്റർ ബോർഡിലേക്ക് സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചാക്കോ മാത്യു (സണ്ണി)
മത്സരിക്കുന്നു.

ഏകദേശം 20000 ത്തിനടുത്ത് ഭവനങ്ങൾ, 800 ൽ പരം മൾട്ടി ഫാമിലി യൂണിറ്റുകൾ, 4314 ബിസിനസ് സംരഭങ്ങൾ എന്നിവ ഉൾപ്പെടുന്ന ടെക്സസിലെ പ്രധാന നഗരങ്ങളായ ഷുഗർ ലാൻഡിലെയും മിസ്സോറി സിറ്റിയിലും പ്രവർത്തിക്കുന്ന 80 ൽ പരം ഹോം ഓണെഴ്‌സ് ആസോസിയേഷനുകളുടെ തീരുമാഞങ്ങളും നയങ്ങളും പ്രവർത്തന പന്ഥാവും തീരുമാനിക്കുന്ന 7 പേരടങ്ങിയ ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ മലയാളിയാണ് ചാക്കോ മാത്യു.

30 വർഷത്തോളം ന്യൂയോർക്കിലെ ലോങ്ങ് ഐലൻദിൽ താമസിച്ചു പ്രവർത്തിക്കുകയും, ന്യൂയോർക്ക് സിറ്റി ഗവർൺമെൻ്റിൻറെ ഹോക്‌സിംഗ് ഡിപ്പാർമെന്റിന്റെ സീനിയർ ഡയറക്ടറായി 22 വർഷത്തോളം പ്രവർത്തിച്ച ഈ 54 കാരൻ ഹൂസ്റ്റണിലെ തുടർ ജീവിതം സാമൂഹ്യ പ്രവർത്തങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു.

തുടർച്ചയായി 2 ടെമുകളിലായി 6 വർഷം മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ട്രഷറായും ഒരു പതിറ്റാണ്ടോളം ന്യൂയോർക് ലോങ്ങ് ഐലൻഡ് മാർത്തോമാ ഇടവകയുടെ ചുമതലക്കാരനായും സ്തൃത്യർഹ സേവനം ചെയ്ത ചാക്കോ മാത്യു നേതൃത്വത്തോട് ചേർന്ന് നിന്ന് കൊണ്ട് നിരവധി കർമ്മ പദ്ധതികൾക്കു തുടക്കം കുറിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

ന്യൂയോർക് ഇൻസ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ നിന്ന് എംടെക് ബിരുദവും സ്റ്റാന്ഫോര്ഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹൗസിങ് കൗണ്സിലിംഗിലും അഡിക്ഷൻ കൗണ്സിലിംഗിലും ഡിപ്ലോമായും കരസ്ഥമാക്കിയിട്ടുണ്ട്.

സുതാര്യത, കർമ്മ കാര്യക്ഷമത, സാമ്പത്തിക അച്ചടക്കം എന്നിവ വ്യക്തി മുദ്രയാക്കിയിട്ടുള്ള ഇദ്ദേഹം തികഞ്ഞ ജനാധിപത്യ വിശ്വാസിയും സാമൂഹ്യ പ്രവർത്തങ്ങളെ പറ്റി വ്യക്തമായ കാഴ്ചപ്പാടുമുണ്ട്.

തപാൽ മുഖേന ഒക്ടോബര് 13 നകം എല്ലാ വീടുകളിലും ബെല്ലോട് പേപ്പറുകൾ എത്തും. നൂറു കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളി വോട്ടര്മാരുള്ള ഈ സ്ഥലത്തു വളരെ വലിയ വിജയ പ്രതീക്ഷനുള്ളതെന്നു ചാക്കോ മാത്യു പറഞ്ഞു. ബാലറ്റിൽ മൂന്നാമത്തെ പേരാണ് ചാക്കോ മാത്യുവിന്റേത്.

ചാക്കോ മാത്യു : 917 578 4679 ൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com