Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaതടവുകാരി ആശുപത്രി ജീവനക്കാരിയുടെ വയറ്റിൽ അടിച്ചു: ഭ്രൂണഹത്യ കൊലക്കുറ്റത്തിന് കേസ്

തടവുകാരി ആശുപത്രി ജീവനക്കാരിയുടെ വയറ്റിൽ അടിച്ചു: ഭ്രൂണഹത്യ കൊലക്കുറ്റത്തിന് കേസ്

പി പി ചെറിയാൻ  

ഫോർട്ട് വർത്ത്, ടെക്സാസ്: ഗർഭിണിയായ ഒരു ആശുപത്രി ജീവനക്കാരിയുടെ വയറ്റിൽ കുത്തിയതിനെത്തുടർന്ന് തടവുകാരിയായ ചെറി അകിൽ കൊലക്കുറ്റം നേരിടുന്നതായി ടാറന്റ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഏപ്രിൽ 12 ന് ജോൺ പീറ്റർ സ്മിത്ത് ഹോസ്പിറ്റലിൽ വച്ചാണ് ആക്രമണം നടന്നത്. ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്തതിന് 39കാരിയായ അകിലിനെ  രണ്ട് ദിവസം മുൻപാണ്  അറസ്റ്റ് ചെയ്തിരുന്നത്

ആത്മഹത്യാ പ്രവണതയെ തുടർന്നാണ് അകിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പേര് വെളിപ്പെടുത്താത്ത മെഡിക്കൽ വർക്കർ അകിലിന്റെ  കട്ടിലിന് സമീപം നിൽക്കുമ്പോൾ, അകിൽ അവളെ അടിച്ചതായി പോലീസ് പറഞ്ഞു. കാരണം വ്യക്തമായിരുന്നില്ല. ഇരയായ ആശുപത്രി ജീവനക്കാരിയെ ചികിത്സയ്ക്കായി ജെപിഎസ് ട്രോമ യൂണിറ്റിലേക്ക് കൊണ്ടുപോയി, അൾട്രാസൗണ്ട് അവളുടെ ഗർഭസ്ഥ ശിശുവിന് പൾസ് ഇല്ലെന്ന് വ്യക്തമായി.

മദ്യപിച്ച് വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ ലംഘിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും അകിൽ മുമ്പ് അറസ്റ്റിലായിട്ടുണ്ടെന്ന് കോടതി രേഖകൾ കാണിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com