Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐവി ബാഗുകളിൽ അപകടകരമായ മരുന്നുകൾ കുത്തിവച്ചു; ഡാലസിൽ അനസ്‌തെറ്റിസ്റ്റിന് 190 വർഷം തടവ്

ഐവി ബാഗുകളിൽ അപകടകരമായ മരുന്നുകൾ കുത്തിവച്ചു; ഡാലസിൽ അനസ്‌തെറ്റിസ്റ്റിന് 190 വർഷം തടവ്

പി പി ചെറിയാൻ


ഡാലസ് : അപകടകരമായ മരുന്നുകൾ കുത്തിവച്ച് രോഗികളുടെ ഐവി ബാഗുകളിൽ കൃത്രിമം കാണിച്ച അനസ്‌തെറ്റിസ്റ്റിന് 190 വർഷം തടവ്. ഐവി ബാഗുകളിൽ കൃത്രിമത്തെ തുടർന്ന് ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകുകയും ചെയ്തു.

സംഭവത്തിൽ റെയ്നാൽഡോ ഒർട്ടിസ് (60) കുറ്റക്കാരനാണെന്ന് ടെക്സസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിലെ ചീഫ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് ഗോഡ്‌ബെ കണ്ടെത്തി.

രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടർന്ന് ഇയാളുടെ  അനസ്‌തെറ്റിസ്റ്റ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മൊത്തം10 രോഗികളെയാണ് എമർജൻസി റൂമിലേക്ക് മാറ്റിയത്. നിലവിൽ നാല് കേസുകളാണ് ഒർട്ടിസിനെതിരെയുള്ളത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments