Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsടെക്‌സസിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്

ടെക്‌സസിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്

പി. പി. ചെറിയാൻ

ടെക്‌സസ് : ടെക്‌സസിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ കർശന നടപടിയെടുക്കാൻ സംസ്ഥാന നേതാക്കൾ യോഗം ചേർന്നു. ടെക്‌സസ് ആസ്ഥാനമായുള്ള നാല് യുഎസ് അറ്റോർണിമാർ ഡാലസിൽ യോഗം ചേർന്നാണ് ഈ വിഷയത്തിൽ ചർച്ച നടത്തിയത്. 

15 വയസ്സു മുതൽ 88 വയസ്സു വരെ പ്രായമുള്ളവരാണ് പ്രധാനമായും ഗാർഹിക പീഡനത്തിന് ഇരയാകുന്നതിനെന്ന് ടെക്‌സസ് കൗൺസിൽ ഓൺ ഫാമിലി വയലൻസിന്‍റെ സിഇഒ ഗ്ലോറിയ അഗ്യുലേര ടെറി പറഞ്ഞുകഴിഞ്ഞ വർഷം ടെക്‌സസിൽ 205 പേർ ഗാർഹിക പീഡനത്തിന് ഇരയായി അവരുടെ അടുത്ത ബന്ധുക്കളാൽ കൊല്ലപ്പെട്ടുവെന്ന് ടെക്‌സസ് കൗൺസിൽ ഓൺ ഫാമിലി വയലൻസ് പറയുന്നു. 

2013 മുതൽ ഇത്തരം കേസുകൾ വർധിക്കുകയാണ്. ഇരകളിൽ കുടൂതൽ പേരും നോർത്ത് ടെക്സസിലാണ് താമസിച്ചിരുന്നത്.  ഡാലസ് കൗണ്ടിയും ടാരന്‍റ് കൗണ്ടിയും ഗാർഹിക പീഡന കേസുകളിൽ യഥാക്രമം സംസ്ഥാനത്ത് രണ്ട്,മൂന്നും സ്ഥാനത്താണ്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments