പി പി ചെറിയാൻ
വെർജീനിയ : വെർജീനിയയിലെ ഹെൻറിക്കോ ഡോക്‌ടേഴ്‌സ് ഹോസ്പിറ്റലിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ (എൻഐസിയു) മൂന്ന് കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഒടിവ്. സംഭവത്തിൽ മുൻ ആശുപത്രി ജീവനക്കാരി അറസ്റ്റിൽ. ചെസ്റ്റർഫീൽഡ് കൗണ്ടിയിലെ എറിൻ എലിസബത്ത് ആൻ സ്ട്രോട്ട്മാനെയാണ് (26) ഹെൻറിക്കോ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
മൂന്ന് കുഞ്ഞുങ്ങളുടെ ശരീരത്തിൽ ‘വിശദീകരിക്കാനാകാത്ത ഒടിവുകൾ’ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഒടിവുകൾ ആശുപത്രിയിലെ മറ്റ് ജീവനക്കാർ കണ്ടെത്തിയതിനെത്തുടർന്ന് 2024 അവസാനത്തോടെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു.