Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസിൽ ഏറ്റവും ചൂടേറിയ നഗരമായി ഡാളസ്

യുഎസിൽ ഏറ്റവും ചൂടേറിയ നഗരമായി ഡാളസ്

പി. പി. ചെറിയാൻ

ഡാളസ്: യുഎസിലെ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ പട്ടികയിൽ ടെക്സസ്സിലെ മൂന്ന് നഗരങ്ങളിൽ ഒന്നാം സ്ഥാനം ഡാളസ് നഗരത്തിന്. ഫോർട്ട് വർത്തും ഓസ്റ്റിനുമാണ് തൊട്ടുപിന്നിൽ. സാൻ അന്റോണിയോയും ഹൂസ്റ്റണും പട്ടികയിൽ അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്.

ജൂൺ 28നു ശേഷമുള്ള ദിവസങ്ങളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുണ്ട്. നാഷണൽ വെതർ സർവീസ് ഡാളസ്, കോളിൻ, ഡെന്റൺ, ടാരന്റ് കൗണ്ടികളിൽ ബുധനാഴ്ച ചൂട് മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസിലൻഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ & അറ്റ്മോസ്ഫെറിക് റിസർച്ചിലെ കാലാവസ്ഥാ നിരീക്ഷകനായ ബെൻ നോൾ ട്വീറ്റ് ചെയ്തതുപോലെ, ടെക്സസ് ജൂൺ 28ന് സഹാറ മരുഭൂമിയും പേർഷ്യൻ ഗൾഫും ഉൾപ്പെടെയുള്ള ലോകത്തെ 99 ശതമാനത്തേക്കാൾ ചൂടായിരിക്കുമെന്നു പ്രവചിച്ചിരുന്നു.

കാലാവസ്ഥാ ശാസ്ത്രജ്ഞൻ ആൻഡ്രൂ പെർഷിംഗ് പറയുന്നത്, ഈ ചൂട് തരംഗം എത്രത്തോളം നീണ്ടുനില്കുമെന്നതാണ്, “ടെക്സസിൽ രണ്ടാഴ്ചയിലധികം 100 ഡിഗ്രി ഫാരൻഹീറ്റിലധികം ഉള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നു. അത് ഇക്കാലത്തെ അസാധാരണമായ താപനിലയാണ്.

2022 ൽ റെക്കോർഡ് ബ്രേക്കിംഗ് ഉഷ്ണ തരംഗങ്ങൾ അനുഭവിച്ച പസഫിക് നോർത്ത് വെസ്റ്റ്, 2022 ജൂലൈയിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രാത്രി അനുഭവിച്ച റെനോ എന്നിവ പോലെ മുൻ വർഷങ്ങളിലെ റെക്കോർഡ് തകർത്തതിനെക്കാൾ ടെക്സസ് 2023-ൽ റെക്കോർഡുകൾ തകർക്കാൻ സാധ്യതയുണ്ട്.

തെക്കുകിഴക്കൻ ടെക്സസിൽ ചൂടുമായി ബന്ധപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്ന തുടർച്ചയായ 16-ാം ദിവസമായിരിക്കും ബുധനാഴ്ച. ഓസ്റ്റിനിൽ, ജൂൺ 15 ന് ചൂട് സൂചിക 116 ഡിഗ്രിയിലെത്തി. ഇത് നഗരത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡാണ്. ഡെൽ റിയോ, സാൻ ആഞ്ചലോ, ലാറെഡോ എന്നിവയുൾപ്പെടെ മറ്റ് ടെക്‌സാസ് നഗരങ്ങൾ ഈ വർഷം ഇതിനകം തന്നെ റെക്കോർഡുകൾ തകർത്തിട്ടുണ്ട്.

ന്യൂ മെക്‌സിക്കോ, ലൂസിയാന, അർക്കൻസാസ്, കൻസാസ്, മിസോറി എന്നിവയുൾപ്പെടെയുള്ള സമീപ സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നതോടെ താപനില ഇനിയും ഉയരുമെന്നും ജൂലൈ 4 വരെ ഈ രീതിയിൽ തുടരുമെന്നും വാർത്തയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments