Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാലസിൽ 'ബാക്ക് ടു സ്കൂൾ മേള' ഓഗസ്റ്റ് 2 ന്; റജിസ്ട്രേഷൻ ജൂലൈ 26 വരെ

ഡാലസിൽ ‘ബാക്ക് ടു സ്കൂൾ മേള’ ഓഗസ്റ്റ് 2 ന്; റജിസ്ട്രേഷൻ ജൂലൈ 26 വരെ

പി പി ചെറിയാൻ

ഡാലസ് :  28-ാമത് ഡാലസ് മേയറുടെ ബാക്ക് ടു സ്കൂൾ മേളയ്ക്ക് മേയർ എറിക് ജോൺസൺ ആതിഥേയത്വം വഹിക്കും, ഓഗസ്റ്റ് 2 ന് ഫെയർ പാർക്കിലാണ് മേള സംഘടിപ്പിക്കുന്നത്. 

അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ സ്കൂൾ സാമഗ്രികളും സേവനങ്ങളും നൽകിക്കൊണ്ട് ഡാലസിലെ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുവാൻ ഈ വാർഷിക ഇവൻ്റ് സഹായിക്കുന്നു. കുട്ടികൾക്ക് ഇവൻ്റിൽ നിന്ന് സാധനങ്ങൾ നിറച്ച ബാക്ക്‌പാക്കുകൾ എടുക്കാനും സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകൾ, ഹെയർകട്ട്, ഡെൻ്റൽ സ്ക്രീനിങ് എന്നീ സേവനങ്ങളും ലഭിക്കുന്നു.

“എല്ലാ കുട്ടികളും, അവരുടെ സാമൂഹിക സാമ്പത്തിക നില പരിഗണിക്കാതെ, ഞങ്ങളുടെ പൊതുവിദ്യാലയങ്ങളിൽ അവർക്ക് നൽകുന്ന വിദ്യാഭ്യാസ അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സജ്ജരാണെന്ന് ഉറപ്പ് നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം,” ജോൺസൺ പറഞ്ഞു. 1,000-ത്തിലധികം കുടുംബങ്ങൾ ഇതിനകം ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കുടുംബങ്ങൾക്ക് Mayorsbacktoschoolfair.com-ൽ സൈൻ അപ്പ് ചെയ്യാം.

സിറ്റി ഓഫ് ഡാലസ്, ഡാലസ് ഐഎസ്‌ഡി, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മ്യൂണിറ്റി വോളണ്ടിയർമാർ എന്നിവർ തമ്മിലുള്ള സഹകരണ പങ്കാളിത്തത്തിലൂടെയാണ് ഇവൻ്റ് സാധ്യമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments