പി പി ചെറിയാൻ
ഡാലസ് : കുപ്പി വെള്ളത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ കൺവീനിയൻസ് സ്റ്റോർ ക്ലർക്കിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് 29 കാരിയായ ഡാലസ് യുവതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 52 കാരനായ ഇനായത്ത് സയ്യിദിൻ്റെ കൊലപാതകത്തിന് പൊലീസ് അലീഗ ഹോണിനെതിരെ കൊലക്കുറ്റം ചുമത്തി.
ഡാലസ് മൃഗശാലയ്ക്ക് സമീപമുള്ള നോർത്ത് ഓക്ക് ക്ലിഫിലെ മാർസാലിസ് അവന്യൂവിലെ എ ആൻഡ് എ മാർട്ടിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു സയ്യിദ്. കടയ്ക്കുള്ളിൽ നിന്നുള്ള വിഡിയോയിൽ അലീഗ ഒരു കുപ്പി വെള്ളം കൗണ്ടറിൽ വയ്ക്കുന്നത് കാണാം. അലീഗയും സെയ്ദും തർക്കിക്കുകയും, തുടർന്ന് അലീഗ ഒരു കൈത്തോക്ക് പുറത്തെടുത്തു സയ്യിദിൻ്റെ കഴുത്തിൽ ഷൂട്ട് ചെയ്യ്ത ശേഷം പുറത്തേക്കു പോകുന്നത് വിഡിയോയിൽ കാണാം.