ഡാലസ് : ഡാലസിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ഡാലസ്, ഇന്ത്യ കൾച്ചറൽ & എജ്യുക്കേഷൻ സെന്‍റർ എന്നിവ സംയുക്തമായാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെ നടക്കുന്ന സ്കൂൾ സപ്ലൈ ഡ്രൈവിൽ പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകൾ, ബൈൻഡറുകൾ, നോട്ട്ബുക്കുകൾ, ക്രയോൺസ്, പേനകൾ, പേപ്പർ ക്ലിപ്പുകൾ, പെൻസിലുകൾ, ഹൈലൈറ്ററുകൾ, ലഞ്ച് ബാഗുകൾ തുടങ്ങിയ സ്കൂൾ സപ്ലൈകൾ സംഭാവന ചെയ്യാവുന്നതാണ്. സംഭാവനകൾ കേരള അസോസിയേഷൻ ഓഫിസിൽ (3821 ബ്രോഡ്‌വേ BLVD ഗാർലൻഡ്, ടെക്സസ്) സ്വീകരിക്കും. സംഭാവനയിലൂടെ മെസ്‌ക്വിറ്റിലെ സാം റഥർഫോർഡ് എലിമെന്‍ററി സ്കൂൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായിക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് സോഷ്യൽ സർവീസ് ഡയറക്‌ടർ ജെയ്‌സി ജോർജ്ജ് (469-688-2065) അല്ലെങ്കിൽ സെക്രട്ടറി മൻജിത് കൈനിക്കര എന്നിവരെ ബന്ധപ്പെടുക. ഈ ഉദ്യമത്തിൽ എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ അഭ്യർഥിച്ചു.