പി പി ചെറിയാൻ
ഡാളസ് : പിന്നണി ഗായകൻ വിൽസ്വരാജിനും, യുകെയിൽ നിന്നും എത്തിച്ചേർന്ന മുതിർന്ന താളവാദ്യ വിദഗ്ധൻ ജോയ് തോമസിനും (ജോയ് ഡ്രംസ്) ഡാലസിൽ ഊഷ്‌മള സ്വീകരണം നൽകി. ഡി മലയാളി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ അനശ്വർ മാംമ്പിള്ളി സ്വാഗതം ആശംസിച്ചു. ഇന്ത്യാ പ്രസ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ ആശംസാ പ്രസംഗം നടത്തി.
വിൽസ്വരാജിൻ്റെ സ്ഥായിയായ പാരമ്പര്യം പുതിയ തലമുറകൾക്ക് പ്രചോദനം നൽകുന്മെന്നും ദക്ഷിണേന്ത്യൻ സംഗീതത്തിലെ പ്രിയപ്പെട്ടതും ആദരണീയനുമായ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ സ്ഥാനം ജനഹൃ ദയങ്ങളിൽ സ്ഥായിയായി നില ഇളകുമെന്നു കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ്നാഗനൂലിൽ ആശംസിച്ചു. ക്രിസ്ത്യൻ, സെക്യുലർ സംഗീത മേഖലകളിലെ താളവാദ്യ വിദഗ്ധനും, നിരവധി ദേശീയ അന്തർദേശീയ കലാകാരന്മാർക്കൊപ്പം പരിപാടികൾ അവതരിപ്പിച്ച്ചിട്ടുള്ള മുതിർന്ന താളവാദ്യ വിദഗ്ധനാണു ജോയ് തോമസെന്ന് (ജോയ് ഡ്രംസ്) സിജു വി ജോർജ് പറഞ്ഞു.
തുടർന്ന് ഒരു മണിക്കൂർ നീണ്ടുനിന്ന സംഗീത സന്ധ്യയിൽ തന്റെ സ്വതസിന്ധമായ ഗാനാലാപനത്താൽ സംഗീതാസ്വാദകർക്കു മനസ്സിനും കാതിനും വിസ്മരിക്കാനാവാത്ത അനുഭവങ്ങൾ പങ്കിട്ടാണ് വിസ്വരാജ് സ്വീകരണ സമ്മേളനത്തിന് സമാപനം കുറിച്ചത് സണ്ണിവെയ്ൽ സിറ്റി കൗണ്സിലറും മലയാളിയുമായ മനു ഡാനിയേലും ,പ്രദീപ് നാഗനൂലും അതിഥികൾക്ക് പ്രത്യേകം തയാറാക്കിയ ഫലകങ്ങൾ നൽകി ആദരിച്ചു. സ്വീകരണ സമ്മേളനത്തിൽ ഗാർലാൻഡ് മേയർ സ്ഥാനാർഥി പി .സി മാത്യു, ഡോ അഞ്ചു ബിജിലി, ബെന്നിജോൺ, പ്രോഗ്രാം കോർഡിനേറ്റർ സി പി ടോണി, ബിജിലി ജോർജ്, എക്സ്പ്രസ്സ് ഹെറാൾഡ് ചീഫ് എഡിറ്റർ രാജു തരകൻ എന്നിവർ പങ്കെടുത്തു.