പി. പി. ചെറിയാൻ
ഡാലസ് : ഡാലസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആഡംബര സ്പോർട്സ് കാർ ആയ മക് ലാരൻ രണ്ടായി പിളർന്നു കാറിനുള്ളിലുണ്ടായിരുന്ന 2 പേർ മരിച്ചു. ഒരാൾക്ക് പരുക്ക്. ലേക്ക് ഹൈലാൻഡ്‌സിലെ അബ്രാംസ് റോഡിന്റെ 8500 ബ്ലോക്കിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:10നാണ് അപകടമുണ്ടായതെന്ന് ഡാലസ് ഫയർ-റെസ്ക്യൂ അധികൃതർ വ്യക്തമാക്കി.
മക് ലാരൻ കാർ മരത്തിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ രണ്ടായി പിളരുകയുമായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന 2 പേരും തൽക്ഷണം മരിച്ചു. പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിൽ ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.