Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം ശ്രദ്ധേയമായി

ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം ശ്രദ്ധേയമായി

പി. പി. ചെറിയാൻ

ഗാർലാൻഡ് (ഡാലസ്) : ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം  ആകർഷകമായി. ഡാലസ് കേരള അസോസിയേഷൻ ചരിത്രത്തിൽ ആസ്വാദകരുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലർത്തുന്നതായിരുന്നു ലോകവനിതാ ദിനാഘോഷം. മാർച്ച് 8 വെള്ളിയാഴ്ച വൈകിട്ട് പ്രാർഥനയോടെ യോഗ നടപടികൾ ആരംഭിച്ചു അസോസിയേഷൻ ആർട് ഡയറക്ടർ ജെയ്സി ജോർജ് സ്വാഗതമാശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ ഉദ്ഘാടന പ്രസംഗം നടത്തി.

ജാൻസി റാണി, മാർഗ്രെറ്റ് താച്ചർ, ഇന്ദിര ഗാന്ധി തുടങ്ങിയ വനിതകൾ ലോക ചരിത്രത്തിൽ തങ്ക  ലിപികളിൽ എഴുതിച്ചേർത്ത ധീരതയുടെ പര്യായങ്ങൾ ആയിരുന്നുവെന്നു അവരിൽ നിന്നും ആവേശം ഉൾക്കൊണ്ട് പ്രവർത്തനനിരതരാകുവാൻ സ്ത്രീകൾ മുനോട്ടു വരണമെന്ന് പ്രസിഡന്റ് അഭ്യർഥിച്ചു.  എല്ലാ വനിതകൾക്കും  ആശംസകൾ അറിയിച്ച് അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു.

വനിതാദിന കവിത ഉഷാ നായർ ആലപിച്ചു സ്ത്രീശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. റീന തോമസ് മുഖ്യ പ്രഭാഷണവും, സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും എന്ന വിഷയത്തെ കുറിച്ച് ലിഫി ചെറിയാന്‍ പ്രഭാഷണവും നടത്തി. 

ഡാലസ് ഫോർത്തവർത്തു മെട്രോപ്ലെക്സിൽ നിന്നും കോരിച്ചൊരിയുന്ന മഴയെപോലും അവഗണിച്ചു എത്തിച്ചേർന്ന നാൽപ്പത് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡീസ് അണിനിരന്ന ഫാഷൻ ഷോ ഹാളിൽ തിങ്ങി നിറഞ്ഞ കാണികളുടെ മനം കവർന്നു. അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര  നന്ദി പറഞ്ഞു. സംഘടനയുടെ ആദ്യലോകവനിതാ ദിനാഘോഷാ പരിപാടി ഇത്രയും വിജയകരമാകുന്നതിനു ആത്മാർഥമായി പ്രവർത്തിച്ച അസോസിയേഷൻ ഭാരവാഹികൾ പ്രത്യകം അഭിനന്ദനം അർഹിക്കുന്നുവെന്നു മൻജിത് പറഞ്ഞു .  അസോസിയേഷൻ ഭാരവാഹികൾ തയാറാക്കിയ ഡിന്നർ ആസ്വദിച്ചാണ് അംഗങ്ങൾ യാത്രയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com