Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകാപ്പിറ്റോള്‍ കലാപ കേസ്: പ്രതിരോധത്തിന് ട്രംപിന് അർഹതയില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്

കാപ്പിറ്റോള്‍ കലാപ കേസ്: പ്രതിരോധത്തിന് ട്രംപിന് അർഹതയില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്

പി. പി. ചെറിയാൻ

കൊളംബിയ: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ജനുവരി ആറിലെ കാപ്പിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് സംരക്ഷണം നല്‍കരുതെന്നാവശ്യപ്പെട്ടു യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കൈാളംബിയ ജില്ലാ അപ്പീല്‍ കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി.കാപ്പിറ്റോള്‍ കലാപക്കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടുകയല്ല ഇതിന്റെ ലക്ഷ്യമെന്നും യു എസ്‌ ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് മുന്‍ പ്രസിഡന്റുമാര്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കാറുണ്ടെന്നു സർക്കാർ അഭിഭാഷകർ കോടതിയില്‍ സമ്മതിച്ചു. എന്നാൽ മുൻ പ്രസിഡന്റിനെതിരെയുള്ള ജനുവരി 6 ലെ കേസുകളിലെ ആരോപണങ്ങളെ പ്രതിരോധക്കുന്നതിനു അർഹതയുണ്ടെന്ന വാദത്തോട് അഭിഭാഷകർ വിയോജിച്ചു.

കലാപത്തിന് ആഹ്വാനം ചെയ്തതിനാല്‍ ട്രംപിന്റെ കേസ് വ്യത്യസ്തമാണെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് ആശങ്കയുള്ള വിഷയങ്ങളില്‍ അവരോട് ആശയവിനിമയം നടത്തുന്നത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ സ്വകാര്യ വ്യക്തികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നത് ഈ ചുമതലയില്‍ പെടില്ലെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

അതേസമയം കാപ്പിറ്റോള്‍ കലാപക്കേസില്‍ സ്‌പെഷല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ട്രംപിന്റെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ട പ്രകാരമാണ് സത്യവാംഗ്മൂലം നല്‍കിയിരിക്കുന്നത്. നിരവധി തവണ ഇത് സമര്‍പ്പിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സമയം നീട്ടി ചോദിച്ചിരുന്നു.ഈ കേസിൽ ആത്യന്തികമായി വിജയിക്കണോ തോൽക്കണോ എന്ന കാര്യത്തിൽ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു നിലപാട് സ്വീകരിച്ചില്ല.

2021-ലെ ആക്രമണത്തിന് മുമ്പുള്ള എല്ലാ പ്രസ്താവനകളിലും തനിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് ട്രംപ് വാദിച്ചു, കാരണം പൊതുജന ആശങ്കയുള്ള കാര്യങ്ങളിൽ സംസാരിക്കുന്നത് തന്റെ പ്രസിഡൻഷ്യൽ ചുമതലകളുടെ പരിധിയിൽ വരുന്നതാണ്.

ട്രംപ് പ്രതിനിധി നൽകിയ ഒരു പ്രസ്താവനയിൽ ജനുവരി 6-ലെ കേസുകൾ മുന്നോട്ട് പോകാൻ അനുവദിക്കുന്ന ഏതൊരു വിധിയും പ്രസിഡന്റ് ജോ ബൈഡന്റെ നയ തീരുമാനങ്ങളിൽ ഭാവിയിൽ നിയമനടപടികൾക്ക് വിധേയമാകുമെന്ന് നിർദ്ദേശിച്ചു.“ഡിസി കോടതികൾ പ്രസിഡന്റ് ട്രംപിനെതിരെയുള്ള നിസ്സാരമായ വ്യവഹാരങ്ങൾ തള്ളിക്കളയുകയും വേണം,” പ്രസ്താവനയിൽ പറയുന്നു.

“നീതി വകുപ്പ് പൊതുവെ എക്സിക്യൂട്ടീവ് ബ്രാഞ്ചിന്റെ പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കുന്നതിനെ ഉദ്ദേശിച്ചുള്ള നിലപാടുകൾ സ്വീകരിക്കുന്നുവെന്ന ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ തിരിച്ചറിവ് ഈ കേസിൽ ട്രംപിന്റെ വാദങ്ങൾ എത്രത്തോളം തീവ്രമാണെന്നതിന്റെ ശക്തമായ സൂചനയാണ്,”ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻറ് ചൂണ്ടിക്കാട്ടി.പുതിയതായി ഉരുത്തിരിഞ്ഞു വരുന്ന സംഭവവികാസങ്ങൾ ഡൊണാൾഡ് ട്രംപിന്റെ 2024 ലെ പ്രസിഡന്റ് സ്ഥാനാര്ഥിത്വത്തെ എപ്രകാരം ബാധിക്കുമെന്നത് പ്രവചനാതീതമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments