Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടെലിവിഷനിൽ അവതാരക വൈറ്റ് ഹൗസിലേക്ക്: പ്രസ് സെക്രട്ടറിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കരോലിൻ ലീവിറ്റ്

ടെലിവിഷനിൽ അവതാരക വൈറ്റ് ഹൗസിലേക്ക്: പ്രസ് സെക്രട്ടറിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കരോലിൻ ലീവിറ്റ്

പി പി ചെറിയാൻ

വാഷിങ്ടൻ ഡി സി : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരോലിൻ ലീവിറ്റിനെ നിയുക്ത യുഎസ്  പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിയമിച്ചു. 27 വയസ്സുകാരിയായ  കരോലിൻ  മുൻപ് വൈറ്റ് ഹൗസിൽ കെയ്‌ലി മക്ഇനാനിയുടെ കീഴിൽ അസിസ്റ്റന്‍റ‌് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഫോക്‌സ് ന്യൂസിലെ പ്രമുഖ അവതാരകയാണ്.

‘‘എന്‍റെ ചരിത്രപരമായ പ്രചാരണത്തിൽ ദേശീയ പ്രസ് സെക്രട്ടറി എന്ന നിലയിൽ കരോലിൻ ലീവിറ്റ് അസാധാരണമായ ജോലി ചെയ്തു. കരോലിൻ ലീവിറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.”

കരോലിൻ മിടുക്കിയും വളരെ ഫലപ്രദമായ ആശയവിനിമയം നടത്തുന്ന വ്യക്തിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന നിലയിൽ ഞങ്ങളുടെ സന്ദേശം അമേരിക്കൻ ജനങ്ങൾക്ക് കൈമാറാൻ കരോലിൻ സഹായിക്കുമെന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്’’ – ട്രംപ് പ്രസ്താവനയിൽ അറിയിച്ചു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments