Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമാനനഷ്ടകേസിൽ ട്രംപിന് 15 മില്യൺ ഡോളർ നഷ്പരിഹാരം നൽകാൻ സമ്മതിച്ച് എ.ബി.സി ന്യൂസ്

മാനനഷ്ടകേസിൽ ട്രംപിന് 15 മില്യൺ ഡോളർ നഷ്പരിഹാരം നൽകാൻ സമ്മതിച്ച് എ.ബി.സി ന്യൂസ്

വാഷിങ്ടൺ: മാനനഷ്ടകേസിൽ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 15 മില്യൺ ഡോളർ നഷ്പരിഹാരം നൽകാൻ സമ്മതിച്ച് എ.ബി.സി ന്യൂസ്. ഡോണൾഡ് ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് അവതാരിക പറഞ്ഞതിനെ തുടർന്നായിരുന്നു ചാനലിനെതിരെ കേസ് വന്നത്.

ജോർജ് സ്റ്റഫനോപോളോസാണ് അഭിമുഖത്തിനിടെ വിവാദ പരാമർശം നടത്തിയത്. മാർച്ച് 10ന് നടന്ന അഭിമുഖത്തിൽ യു.എസ് കോൺഗ്രസ് അംഗം ട്രംപിന് പിന്തുണ അറിയിച്ചപ്പോഴായിരുന്നു അവരുടെ പരാമർശം. ലൈംഗികാതിക്രമ കേസിൽ ട്രംപ് ശിക്ഷിക്കപ്പെട്ടുവെന്നായിരുന്നു അവതാരികയുടെ പരാമർശം. ഇത് ന്യൂയോർക്കിലെ നിയമപ്രകാരം കുറ്റകരമാണ്.

അവതാരികയുടെ പരാമർശത്തിൽ മാപ്പപേക്ഷിച്ച ചാനൽ രംഗത്തെത്തുകയും ചെയ്തു. ട്രംപുമായുള്ള കേസ് തീർക്കുന്നതിന്റെ ഭാഗമായി ​ട്രംപിന് ചാനൽ 15 മില്യൺ ഡോളർ നൽകും. പ്രസിഡൻഷ്യൽ ഫൗണ്ടേഷനും മ്യൂസിയത്തിനുമായിരിക്കും പണം നൽകുക. ഇതിന് പുറേമ ട്രംപിന്റെ കോടതി ചെലവിനത്തിലേക്ക് ഒരു മില്യൺ ഡോളറും നൽകും.

ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വെച്ച് ഇ.ജീൻ ​കാരോൾ എന്ന മാധ്യമപ്രവർത്തകയെ ട്രംപ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. എന്നാൽ, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ട്രംപിനെ ബലാത്സംഗ കേസിൽ ശിക്ഷിച്ചിരുന്നില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments