Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബൈഡന്‍റെ ഭരണകാലത്തെ 80 ഓളം എക്സിക്യൂട്ടീവ് നടപടികൾ പിൻവലിക്കുമെന്ന് ട്രംപ്

ബൈഡന്‍റെ ഭരണകാലത്തെ 80 ഓളം എക്സിക്യൂട്ടീവ് നടപടികൾ പിൻവലിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകാലത്തെ 80 ഓളം എക്സിക്യൂട്ടീവ് നടപടികൾ പിൻവലിക്കുമെന്ന് ഡൊണാൾഡ് ട്രംപ് . പുതിയ നിയന്ത്രണങ്ങളും നിയമനങ്ങളും ഉടനടി മരവിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റല്‍ വണ്‍ അരീനയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

ചരിത്രത്തിലെ ഏറ്റവും മോശം ഭരണകൂടങ്ങളിലൊന്നായ മുന്‍ ഭരണകൂടത്തിന്‍റെ വിനാശകരവും സമൂലവുമായ 80 എക്‌സിക്യൂട്ടീവ് നടപടികള്‍ റദ്ദാക്കുന്നതായിരിക്കും തന്‍റെ ആദ്യത്തെ നടപടിയെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പൊതുജനങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്ന യോഗ്യരായ ആളുകളെ മാത്രമേ ഞങ്ങള്‍ നിയമിക്കുന്നുള്ളൂവെന്നും പുതിയ ഐ. ആര്‍. എസ് ഏജന്‍റുമാരെ നിയമിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുമെന്നും ഉറപ്പാക്കാന്‍ താന്‍ നിയമന മരവിപ്പ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവ് വന്ന് 120 ദിവസത്തിനുള്ളിൽ സർക്കാർ ഉദ്യോഗസ്ഥർ ഒരു ഫെഡറൽ റിക്രൂട്ട്മെൻ്റ് പ്ലാൻ വികസിപ്പിക്കുകയും ഏജൻസി മേധാവികൾക്ക് അയക്കുകകയും ചെയ്യുമെന്ന് തിങ്കളാഴ്ച വൈകി പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ വൈറ്റ് ഹൗസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പെ തയ്യാറാക്കിയ പ്രഖ്യാപനങ്ങള്‍ ഫെഡറൽ തൊഴിലാളികളെ ഉന്മൂലനം ചെയ്യാനും മുൻ ഭരണകൂടത്തിൻ്റെ ശ്രമങ്ങളെ മുട്ടുകുത്തിക്കാനുമുള്ള നിരവധി ശ്രമങ്ങളിൽ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com