പി പി ചെറിയാൻ
വാഷിങ്ടൻ : യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തി. 2021 ജനുവരി 6 ലെ ക്യാപ്പിറ്റൾ ഹിൽ ആക്രമണത്തിന് ശേഷം ഇതാദ്യമായിട്ടാണ് ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഐക്യം ആവശ്യമാണെന്ന് ട്രംപ് അഭിപ്രായപ്പപെട്ടു.
2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതായും ക്യാപ്പിറ്റൾ ഹിൽ ആക്രമണത്തിൽ പങ്കുള്ളതായുമെല്ലാം ട്രംപിനെതിരെ ആരോപണമുണ്ട്. ഈ ആരോപണങ്ങൾ നിലനിൽക്കെയാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് തേടി ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തിയത്.