പി. പി. ചെറിയാൻ
ഫ്ലോറിഡ : ഞായറാഴ്ച നടന്ന വധശ്രമത്തിൽ ബൈഡനും ഹാരിസിനുമെതിരെ ആരോപണവുമായ് ട്രംപ്. താൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും അഭിപ്രായങ്ങൾ, പ്രകോപനപരമായ പ്രചാരണങ്ങൾ എന്നിവ ഏറ്റവും പുതിയ കൊലപാതക ശ്രമത്തിന് പ്രചോദനമായെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കയെ രക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ച ഫോക്സ് ന്യൂസ് ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം തനിക്ക് നേരെയുണ്ടായ വധശ്രമത്തിന് ബൈഡനെയും കമല ഹാരിസിനെയും കുറ്റപ്പെടുത്തിയത്.
തന്നെ സംരക്ഷിച്ചതിന് രഹസ്യാന്വേഷണ വിഭാഗത്തെ ട്രംപ് പ്രശംസിച്ചു. അതേസമയം ട്രംപിന് നേരെയുണ്ടായ വെടിവയ്പിൽ പ്രതികരണവുമായി കമല ഹാരിസ് എത്തിയിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അമേരിക്കയിൽ അക്രമത്തിന് സ്ഥാനമില്ലെന്നുമായിരുന്നു ഹാരിസ് പ്രതികരിച്ചത്.