ന്യൂയോർക്ക്: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. 2019ന് ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണിത്. താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ റഷ്യ-യുക്രെയ്ൻ യുദ്ധം വേഗം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ് സെലൻസ്‌കിയെ പ്രശംസിച്ചെങ്കിലും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി തനിക്ക് ഉറച്ച ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ യു.എസിലെത്തിയ സെലെൻസ്‌കി ട്രംപുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.