Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രംപിൻ്റെ വമ്പുള്ള ജീവിത വഴികൾ

ട്രംപിൻ്റെ വമ്പുള്ള ജീവിത വഴികൾ

ട്രംപിൻ്റെ രണ്ടാമൂഴം പ്രതീക്ഷകളുടേതു കൂടിയാണ്. നേട്ടങ്ങളും പ്രതിസന്ധികളും തരണം ചെയ്ത ആ ജീവിതം അത്ഭുതത്തോടെ മാത്രമേ നോക്കി കാണാനാവു. ജർമൻ–സ്കോട്ടിഷ് വേരുകളുള്ള ഫ്രഡറിക് സി.ട്രംപിന്റെയും മേരി മക്ലിയോഡിന്റെയും മകനായി ‌1946 ജൂൺ 14നു ന്യൂയോർക്കിലെ ക്വീൻസിലാണു ട്രംപിന്റെ ജനനം. 1968 ൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിലെ വാർട്ടൺ ബിസിനസ് സ്കൂളിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി.1971 ൽ പിതാവിന്റെ റിയൽ എസ്റ്റേറ്റ്, നിർമാണ കമ്പനിയുടെ ചുമതല ഏറ്റെടുത്തു. ട്രംപ് ഓർഗനൈസേഷൻ എന്ന പേരിൽ ബിസിനസ് വ്യാപിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാസിനോകളും റിസോർട്ടുകളും ഗോൾഫ് കോഴ്സുകളും ആരംഭിച്ചു. 1983 ൽ മാൻഹട്ടനിൽ ട്രംപ് ടവർ തുറന്നു. ഇതു വളരെപ്പെട്ടെന്നു ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായി. 1994 ൽ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ സഹ ഉടമയായി.  വിമാന സർവീസ്, പെർഫ്യും, ഗെയിം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭക്ഷണവിഭവങ്ങൾ, വാച്ചുകൾ തുടങ്ങിയവ ട്രംപ് എന്ന ബ്രാൻഡിൽ വിപണിയിലിറക്കി.  

1977 ൽ ഇവാന സെൽനിക്കോവയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ 3 മക്കൾ–  ഡോണൾഡ് ജൂനിയർ, ഇവാൻക, എറിക്. 1990 ൽ വേർപിരിഞ്ഞു. 1993 ൽ മാർല മേപ്പിൾസിനെ വിവാഹം ചെയ്തു. മാർലയിൽ ഒരു മകൾ: ടിഫനി. 1999 ൽ വേർപിരിഞ്ഞു. 2005 ൽ മെലനിയയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മകൻ ബാരൺ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments