Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaട്രംപിന് വിജയാശംസകൾ നേർന്ന് പ്രവാസി ആക്റ്റിവിസ്റ്റ് ജോസ് കോലത്ത്

ട്രംപിന് വിജയാശംസകൾ നേർന്ന് പ്രവാസി ആക്റ്റിവിസ്റ്റ് ജോസ് കോലത്ത്

നവംബർ 5 ന് നടക്കുന്ന നാല്പത്തേഴാമത്‌ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിക്കണം എന്നത് അമേരിക്കയെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ തന്റെ വ്യക്തിപരമായ ആഗ്രഹമാണെന്നു പ്രവാസി ആക്റ്റിവിസ്റ്റ് ജോസ് കോലത്ത് കോഴഞ്ചേരി അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ യുവ തലമുറയെ നാശത്തിലേക്കു നയിക്കുന്ന ലഹരിമരുന്ന് കടത്തിനെതിരെ അതിശക്തമായി പ്രവർത്തിക്കുകയും, മെക്സിക്കൻ അതിർത്തി വഴിയുള്ള ലഹരിക്കടത്തും മനുഷ്യക്കടത്തും നിയന്ത്രിക്കുന്നതിൽ നിർണായക പങ്കും വഹിച്ച ട്രംപിനെപ്പോലെ ഒരു പ്രസിഡൻറ് അമേരിക്കയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നു ജോസ് കോലത്ത്.

അനധികൃത കുടിയേറ്റക്കാർക്ക് അമേരിക്കയിൽ സ്ഥാനമില്ല എന്ന് ട്രംപ് പറയുന്നെങ്കിൽ അത് ആരോടും വിവേചനം ഉള്ളതുകൊണ്ടല്ല , മറിച്ചു അമേരിക്കയുടെ ഭരണഘടനയെയും നിയമ വ്യവസ്ഥിതികളെയും അദ്ദേഹം ബഹുമാനിക്കുന്നത് കൊണ്ടാണ്. ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന ട്രംപ് എക്കാലവും ഇന്ത്യയുടെ സുഹൃത്താണ്. ട്രംപിന്റെ സുരക്ഷയ്ക്കും വിജയത്തിനും വേണ്ടി അമ്പലങ്ങളിലും മറ്റ്‌ ആരാധനാലയങ്ങളിൽ പോലും പ്രാർത്ഥനകൾ നടക്കുന്നത് അദ്ദേഹത്തോടുള്ള സ്നേഹമാണ് വെളിപ്പെടുത്തുന്നത്. ജോസ് കോലത്ത് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 15 വർഷത്തിലേറെയായി അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ പല തവണ സന്ദർശിക്കുകയും, ഹൂസ്റ്റണിൽ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നടത്തിയ സുപ്രധാന കോൺഫറൻസ് ഉൾപ്പെടെ വിവിധ മീറ്റിംഗുകളിലും ഡിബേറ്റ്കളിലും പ്രവാസി/O.C.I Card holders ന്‍റെ വിഷയങ്ങൾ സജീവമായി അവതരിപ്പിക്കയും ചെയ്തിട്ടുള്ള,
അമേരിക്കൻ മലയാളികളുടെ ഇടയിൽ വളരെ സ്വാധീനമുള്ള വ്യക്തിയായ
ജോസ് കോലത്തിന്റെ അഭിപ്രായത്തിന് അമേരിക്കയിലെ മലയാളി സമൂഹത്തിൽ സ്വീകാര്യത കിട്ടിയേക്കാം.

2016 നവംബറിൽ ഹിലാരി ക്ലിന്റനെ പരാജയപ്പെടുത്തി ട്രംപ് വിജയിച്ചപ്പോൾ ആ വിജയാഘോഷങ്ങൾ ന്യൂയോർക്കിലെത്തി നേരിട്ട് ദർശിച്ച വ്യക്തി കൂടിയാണ് അമേരിക്കയുൾപ്പടെ വിവിധ രാജ്യങ്ങളിലായി അൻപതിലേറെ പ്രൊവിൻസുകളുള്ള വേൾഡ് മലയാളി കൗൺസിലിന്റെ മുൻ ഗ്ലോബൽ പ്രവാസികാര്യ വകുപ്പ് ചെയർമാനായി ദീർഘകാലം പ്രവർത്തിച്ച
ജോസ് കോലത്ത് കോഴഞ്ചേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments