Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമൂന്നാമൂഴത്തിന് ട്രംപ് വരുമോ?

മൂന്നാമൂഴത്തിന് ട്രംപ് വരുമോ?

വാഷിങ്ടണ്‍: യു.എസിന്റെ 47-ാം പ്രസിഡന്റായി സമഗ്രാധിപത്യം നേടി വൈറ്റ് ഹൗസില്‍ മടങ്ങിയെത്തുകയാണ്‌ ഡൊണാള്‍ഡ് ട്രംപ്. വിവാദ പ്രസ്താവനകള്‍ നടത്തുന്നതിനോട് കടുത്ത അഭിനിവേശം വെച്ചുപുലര്‍ത്തുന്ന ട്രംപ് ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല.


റിപ്ലബിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലായിരുന്നു ട്രംപ് മൂന്നാം അങ്കത്തിനൊരുങ്ങുന്ന ചില സൂചനകള്‍ നല്‍കിയത്‌. പ്രസിഡന്റ് സ്ഥാനത്ത് മൂന്ന് ടേം താന്‍ ആലോചിക്കുന്നുണ്ട്. നിങ്ങള്‍ക്ക് താത്പര്യമില്ലെങ്കില്‍ ആ പദ്ധതി താന്‍ ഉപേക്ഷിക്കും, ട്രംപ് പറഞ്ഞു.

2016-ല്‍ ആദ്യമായി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ ട്രംപ് 2024-ലെ ആധികാരിക വിജയത്തോടെ രണ്ടാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. യു.എസ്. ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് രണ്ടു തവണയില്‍ കൂടുതല്‍ ഭരണത്തലപ്പത്തേക്ക് മത്സരിക്കാന്‍ കഴിയില്ല. ആ സാഹചര്യത്തില്‍ യു.എസ് ഭരണഘടന പൊളിച്ചെഴുതാനുള്ള പുറപ്പാടിലാണ് ട്രംപ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

1951-ല്‍ ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ് യുഎസ് പ്രസിഡന്റായി നാല് ടേം പൂര്‍ത്തിയാക്കിയതിന് ശേഷം നടന്ന ഭരണഘടനയുടെ 22-ാം ഭേദഗതിക്ക് ശേഷമാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments