Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരും : ഡോ. മധു നമ്പ്യാര്‍

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരും : ഡോ. മധു നമ്പ്യാര്‍

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്താല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരാനുള്ള ശ്രമങ്ങളാകും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ഡോ. മധു നമ്പ്യാര്‍ പറഞ്ഞു. ഗ്രേറ്റ് ലേക്ക് റീജിയന്‍ കണ്‍വന്‍ഷനില്‍ നടന്ന മീറ്റ് ദ ക്യാന്‍ഡിഡേറ്റ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോ മെഡിക്കല്‍ സയന്റിസ്റ്റായ ഡോ. മധു നമ്പ്യാര്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. 2015 മതല്‍ ഫോമയിലെ സജീവ പ്രവര്‍ത്തകനാണ്.

എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തു നിര്‍ത്തിയാകും തന്റെ പ്രവര്‍ത്തനങ്ങളെന്ന് ഡോ. മധു നമ്പ്യാര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി മുഴുവന്‍ സമയവും ഫോമായ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 2020ല്‍ ദേശീയ കമ്മിറ്റി അംഗമായും ഫോമ ക്യാപിറ്റല്‍ റീജിയന്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഇക്കാലയളവില്‍ നിരവധി പരിപാടികളാണ് സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. ഇതില്‍ നിന്നുള്ള ഊര്‍ജമാണ് ഫോമ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇക്കാലയളവില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച ഫോമയുടെ ദേശീയ നേതാക്കളടക്കം നേതൃസ്ഥാനത്തേക്ക് ഞാന്‍ വരണമെന്ന് നിര്‍ദേശിച്ചു. അവരുടെ പ്രോത്സാഹനം തിരഞ്ഞെടുപ്പില്‍ എനിക്ക് വലിയ ധൈര്യമാണ് പകരുന്നത്.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സവിശേഷമായ സ്ഥാനമുള്ള സംഘടനയാണ് ഫോമ. അതിന്റെ സുതാര്യതയും തനിമയും നിലനിര്‍ത്താനുള്ള ശ്രമങ്ങളാകും എന്റെ ഭാഗത്തുനിന്നുണ്ടാവുക. ഫോമയ്ക്കുവേണ്ടി വിവിധ മേഖലകളിലായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തില്‍ സംഘടിപ്പിച്ച ചെസ്സ് ടൂര്‍ണമെന്റ്, മലയാളം ക്ലാസുകള്‍ തുടങ്ങിയ പരിപാടികള്‍ വലിയ പ്രശംസ നേടിയതാണ്. അതിന് തുടര്‍ച്ചയുണ്ടാകണം. കലാ, സാംസ്‌കാരികം, കായികം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങി എല്ലാ മേഖലകളിലും സാന്നിധ്യം അറിയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഐക്യബോധ്യത്തോടെ നമുക്ക് പ്രവര്‍ത്തിക്കണം. മറ്റുള്ള സംഘടനകള്‍ക്കും മാതൃകയായി മാറ്റാന്‍ കഴിയുന്ന തരത്തിലായിരിക്കും എന്റെ പ്രവര്‍ത്തനങ്ങളെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. എല്ലാവരേയും കേട്ടും അവരുടെ ആശയങ്ങളെ ഉള്‍ക്കൊണ്ടുമാകും ഞാനെന്റെ പ്രവര്‍ത്തനമേഖലയില്‍ മുന്നേറുക.

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പ്രൗഢോജ്വലമായ മുന്നേറ്റമാണ് ലക്ഷ്യം വയ്ക്കുന്നത്. ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാന്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും ഡോ. മധു നമ്പ്യാര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments