Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫോമയെ സ്നേഹിക്കുന്നവരുടെ പാനൽ സ്ഥാനാർത്ഥിയാണ് താന്നെന്ന് ഡോ. മധു നമ്പ്യാർ

ഫോമയെ സ്നേഹിക്കുന്നവരുടെ പാനൽ സ്ഥാനാർത്ഥിയാണ് താന്നെന്ന് ഡോ. മധു നമ്പ്യാർ

വാഷിങ്ടൺ: ഫോമയെ സ്നേഹിക്കുന്നവരുടെ പാനലിലെ സ്ഥാനാർത്ഥിയാണ് താനെന്ന് ഫോമ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. മധു നമ്പ്യാർ പറഞ്ഞു. ഫോമ സൺഷൈൻ റീജിയൺ റീജിയണൽ കൺവൻഷന്റെ മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് ഫോമ അതിൻ്റെ പൂർണതയിലേക്ക് എത്തുന്നത്. ആ പൂർണതയിലാണ് ഫോമ അതിൻ്റെ എല്ലാ നേട്ടങ്ങളും കൈവരിച്ചത്.

ഫോമയിലെ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഒരാളാണ് ഞാൻ. ഫോമ നാഷണൽ കമ്മിറ്റിയംഗം, മെമ്പർ റിലേഷൻസ് കമ്മിറ്റിയംഗം, ഫോമാ ക്യാപിറ്റൽ റീജിയൻ സെക്രട്ടറിഎന്നീ നിലകളിൽ നിരവധി പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫോമയുടെ നേതൃസ്ഥാനത്തേക്ക് എത്തിയാൽ ഒരുപാട് പുതിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്.

ഫോമാ ക്യാപിറ്റൽ റീജിയൻ ആർവിപി ആയിരിക്കെ ദേശീയ തലത്തിൽ ചെസ്സ് ടൂർണമെന്റ്, മലയാളം ക്ലാസുകൾ, വിവിധ റീജിയനുകളെ ചേർത്തിണക്കി വ്യത്യസ്ത പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ കഴിഞ്ഞു. ഫോമയ്ക്കുവേണ്ടി നടത്തി വരുന്ന മലയാളം ക്ലാസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്. നമ്മുടെ ഭാഷയേയും സംസ്‌കാരത്തേയും കൂടുതല്‍ പ്രകാശിതമാക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണം. ഫോമ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടാൽ നേതൃനിരയിൽ നിന്നുകൊണ്ട് കലാകായിക മേഖലകളെയും വിദ്യാഭ്യാസത്തെയും പരിപോഷിപ്പിക്കുകയും ഓരോ റീജിയനിന്റെയും അവിടുത്തെ അംഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് നിരവധി മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യാൻ സാധിക്കും.

യുവജനങ്ങൾ ഭാവിയുടെ പ്രതിനിധികളാണ്. അവർക്കുവേണ്ടി വിദ്യാഭ്യാസം, വിവിധ മേഖലകളിൽ പരിശീലനം, ഇന്റേൺഷിപ്‌ അവസരങ്ങൾ, കൃത്യമായ കരിയർ ഗൈഡൻസ് എന്നിവ നൽകും. യുവാക്കൾക്ക് വേണ്ടി മുൻപും നിരവധി പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. യൂത്ത് കൺവൻഷനുകൾ, സംഗീത പരിപാടികൾ, ഓരോ റീജിയനിലും കായികമത്സരങ്ങൾ എന്നിവയൊക്കെ നടത്തിയാൽ യുവാക്കൾ സംഘടിത ശക്തിയായി മുന്നിലേക്ക് വരും.

ഫോമയുടെ വിശ്വാസവും സുതാര്യതയും നിലനിർത്തുന്നതിൽ പ്രതിജ്ഞാബദ്ധനാണ്. കൃത്യമായ ആശയവിനിമയത്തിലൂടെ ഓരോ അംഗത്തിന്റെയും അഭിപ്രായങ്ങൾ കേട്ടും വിലയിരുത്തിയും മാത്രമേ കൃത്യമായ കൂട്ടായ്മ നിലനിർത്താൻ സാധിക്കുകയുള്ളു. ഓരോ മാസവും ഫോമയുടെ ന്യൂസ് ലെറ്റർ പുറത്തിറക്കും വഴി സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായി മനസിലാക്കാനും വിലയിരുത്താനും അംഗങ്ങൾക്ക് സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി സംഘടനയുടെ പരിപാടികള്‍ മറ്റുള്ളവര്‍ക്കും മാതൃകയാക്കണം. ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമാകുമ്പോഴാണ് അത് ജനകീയവും ശ്രദ്ധയും നേടുന്നത്. അത് കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് നടപ്പിലാക്കണം. എല്ലാവരുടേയും ആശയങ്ങളെ സ്വീകരിക്കുമ്പോഴാണ് അത് ജനകീയമാകുന്നത്. ഞാനാഗ്രഹിക്കുന്നതും ലക്ഷ്യം വയ്ക്കുന്നതും അതാണ് എന്നും ഡോ. മധു നമ്പ്യാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments