വാഷിങ്ടൺ: ഫോമാ നടത്തിയ ചെറുകഥാ മത്സരത്തിൽ ഡോ. മധുസൂദനൻ നമ്പ്യാർ രചിച്ച “തിരികെ” ഒന്നാം സ്ഥാനം നേടി. അമേരിക്കയിലുള്ള മലയാളികൾക്കു വേണ്ടി ഫോമാ സബ് കമ്മറ്റിയായ ലാങേജ് ആൻഡ് എഡ്യുക്കേഷൻ്റെ നേതൃത്വത്തിലാണ് ചെറുകഥാ മത്സരം സംഘടിപ്പിച്ചത്. ഫോമാ കൺവൻഷനിൽ ഡോ മധു നമ്പ്യാർക്ക് പ്രശസ്ത സംവിധായകൻ കെ. മധു പുരസ്കാരം സമ്മാനിച്ചു.
പ്രവാസിയുടെ നോവും വേദനയും ഹൃദ്യമായി അവതരിപ്പിക്കുന്ന ചെറുകഥയാണ് തിരികെ. എല്ലാം നഷ്ടപ്പെട്ടു വരുന്ന പ്രവാസിയോടുള്ള മനോഭാവവും അവരുടെ നന്മയുടെ പ്രതിഫലം എന്താണെന്നും കൃത്യമായി കഥയിൽ അവതരിപ്പിക്കുന്നുണ്ട്. പ്രവാസികളുടെ അനുഭവത്തിൻ്റെ നേർക്കാഴ്ചയാണ് തിരികെ.