വാഷിംങ്ടൺ: ബാൾട്ടിമോറിലെ ലോക പ്രശസ്ത വൈറോളജി ഇൻസ്റ്റിൻറ്യൂട്ട് തലവനായി മലയാളിയായ ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ നിയമിതാനായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ റോബർട് സി ഗാലോയുടെ ഒഴിവിലാണ് മലയാളിയായ ഡോക്ടർ ശ്യാം കൊട്ടിലിൽ നിയമിതനായത് .
1996ൽ സ്ഥാപിതമായ ഈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡോക്ടർ റോബർട് സി ഗാലോയുടെ ടീമാണ് എയ്ഡ്സിനു കാരണമായ എച്ച്ഐവി വൈറസ് കണ്ടുപിടിച്ചത്.
ഡോക്ടർ ശ്യാം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് റെസിഡൻസി പൂർത്തിയാക്കിയ ശേഷം യുഎസിലെ ഇൻഫേക്ടഷ്യസ് ഡിസീസ് ഹെഡ് ആയ ഡോക്ടർ ആന്റണി ഫൗച്ചിയുടെ കീഴിലാണ് ഫെല്ലോഷിപ്പ് ചെയ്തത്. കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ഡോക്ടർ ശ്യാം കൊട്ടിലിൽ മാർഗ നിർദ്ദേശങ്ങൾ നൽകി സഹായിച്ചിരുന്നു. തിരുവന്തപുരത്തെ തോന്നക്കലിൽ 2019ൽ 27000 സ്‌ക്വർ ഫീറ്റിൽ ഇൻഫ്രാസ്ട്രക്ചറോടെ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി (IAV ) എല്ലാ പ്രചോദനവും സാങ്കേതികസഹായവും കേരള സർക്കാരിനു ഡോക്ടർ എം വി പിള്ളക്കൊപ്പം ഡോക്ടർ ശ്യാം സുന്ദർ നൽകിയിരുന്നു. ഇപ്പോൾ തിരുവനന്തുപുരത്തെ IAV യിൽ ജനറൽ വൈറോളജി,വൈറൽ വാക്‌സിൻ,ആന്റി വൈറൽ ഡ്രഗ് റിസർച്, വൈറൽ ആപ്ലിക്കേഷൻ അങ്ങനെ നിരവധി ശാഖകൾ തുടങ്ങി കഴിഞ്ഞു. അക്യൂട്ട് ആയ വൈറസ് കാരണമായ രോഗങ്ങൾ കണ്ടു പിടിക്കാൻ തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി (IAV) പ്രാപ്തമായി കഴിഞ്ഞതിന്റെ പിന്നിൽ ഡോക്ടർ ശ്യാം, ഡോക്ടർ എംവി പിള്ള എന്നിവരുടെ അശ്രാന്ത പരിശ്രമമുണ്ട്. ഡോക്ടർ ശ്യാം അമേരിക്കയിലെ ഹെപ്പിറ്റൈറ്റിസ്സ് സി -ട്രീറ്റ്മെന്റ് ഗൈഡൻസ് ടീമിലെ ഫൗണ്ടർ മെമ്പറാണ്. കൂടാതെ പല രാജ്യങ്ങളിലും വൈറസ് പഠനത്തിന് ഗൈഡൻസ് കൊടുക്കുന്ന ഡോക്ടർ കൂടിയാണ്.
ത്യശൂർ മാരാർ റോഡിലുള്ള കൊട്ടിലിൽ ഡോക്ടർ ചന്ദ്രമേനോന്റെയും രാധയുടെയും മകനാണ് ഡോക്ടർ ശ്യാം. ഭാര്യ ഡോക്ടർ കരോൾ കോർട്ടസ് (വൈറോളജി ഇൻസ്റ്റിറ്റിട്ട് ബാൾട്ടിമോർ ) ഏക മകൾ സീത