Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസക്കർബർഗിൻ്റെ കാലിഫോർണിയയിലെ സ്കൂൾ അടച്ചുപൂട്ടുന്നു

സക്കർബർഗിൻ്റെ കാലിഫോർണിയയിലെ സ്കൂൾ അടച്ചുപൂട്ടുന്നു

വാഷിങ്ൺ: മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് കാലിഫോർണിയയിൽ ആരംഭിച്ച എലിമെന്ററി സ്കൂൾ അടുത്ത വർഷം അടച്ചുപൂട്ടുമെന്ന് അറിയിപ്പ്. അപ്രതീക്ഷിതമായ സക്കര്‍ബര്‍ഗിന്റെ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് രക്ഷിതാക്കൾ. മെറ്റയുടെ ആസ്ഥാനത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് പാലോ ആൾട്ടോയിൽ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് (CZI) 2016 ൽ സ്ഥാപിച്ചതാണ് സ്കൂൾ. താഴേക്കിടയിലുള്ള അവർണ്ണ സമൂഹങ്ങൾക്കായി ഉള്ളതായിരുന്നു ഈ സ്കൂൾ.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, മാതാപിതാക്കളെ ഒരു ബ്രേക്ക്ഫാസ്റ്റിന് വിളിച്ചുവരുത്തി കാര്യം അറിയിക്കുകയായിരുന്നു. ‘വളരെയധികം ആലോചനകൾക്ക് ശേഷമാണിത്, ഈസ്റ്റ് പാലോ ആൾട്ടോയിലെയും ഈസ്റ്റ് ബേയിലെയും ഞങ്ങളുടെ സ്കൂളുകൾ 2025-26 അധ്യയന വർഷത്തിന്റെ അവസാനത്തോടെ അടയ്ക്കുകയാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. എന്നിരുന്നാലും അടുത്ത വർഷവും വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ചിന്തനീയവും പിന്തുണ നൽകുന്നതിനുള്ള ചില കാര്യങ്ങൾ ഉറപ്പുവരുത്താൻ ഞങ്ങൾ തയ്യാറാണ്. പ്രൈമറി സ്കൂളിന്റെ പാരമ്പര്യം നിലനിർത്തുന്നതിനായി, അടുത്ത കുറച്ച് വർഷങ്ങൾ കൂടി ഈസ്റ്റ് പാലോ ആൾട്ടോ, ബെല്ലെ ഹാവൻ, ഈസ്റ്റ് ബേ കമ്മ്യൂണിറ്റികളിൽ സിഎ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് 50 മില്യൺ ഡോളര്‍ നിക്ഷേപം നടത്തുകയും ചെയ്യുമെന്നും വിശദീകരിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു.

സ്കൂൾ അടച്ചുപൂട്ടാനുള്ള കാരണം മകൻ കിൻഡര്‍ഗാർഡനിലെ ടീച്ചറിൽ നിന്ന് കേട്ട ശേഷം തന്നോട് പറഞ്ഞതായി ഒരു രക്ഷിതാവായ എമെലിൻ വൈനിക്കോളോ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments