ന്യൂയോർക്ക്: അമേരിക്കയിലെ ഫ്ലോറിഡയിൽ വെടിവെപ്പ്. അക്രമി അടക്കം നാലു പേർ മരിച്ചു. വംശീയതയുടെ പേരിലാണ് അക്രമം നടന്നത്. മൂന്നു ആഫ്രിക്കൻ വംശജരെയാണ് ഇരുപതുകാരൻ വെടിവെച്ച് കൊന്നത്. അക്രമത്തിനു ശേഷം അക്രമി ആത്മഹത്യ ചെയ്തു. കറുത്ത വർഗക്കാരോടുള്ള വെറുപ്പാണ് അക്രമത്തിലെക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച്ച അമേരിക്കൻ സമയം ഉച്ചയ്ക്ക് 1.30ഓടെയാണ് ആക്രമണം നടന്നത്.
ഫ്ലോറിഡയിൽ വെടിവെപ്പ് : അക്രമി അടക്കം നാലു പേർ മരിച്ചു
RELATED ARTICLES