Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ വാര്‍ഷിക അവാര്‍ഡ് നോമിനേഷന് മികച്ച പ്രതികരണം

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ വാര്‍ഷിക അവാര്‍ഡ് നോമിനേഷന് മികച്ച പ്രതികരണം

എ.എസ് ശ്രീകുമാര്‍

ചിക്കാഗോ: മായാത്ത ദൃശ്യവിസ്മയത്തിലൂടെ അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍  ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക ആഘോത്തോടനുബന്ധിച്ച് പത്ത് കമ്മ്യൂണിറ്റി ഹീറോസിനെ പുരസ്‌കാരം നല്‍കി ആദരിക്കുന്നതിനുള്ള നോമിനേഷന് അമേരിക്കയില്‍ നിന്നും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. അമേരിക്കയില്‍ വിവിധ മേഖലകളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സമൂഹത്തിന് സംഭാവന ചെയ്തവരെയാണ് ആദരിക്കുന്നത്.

ഇതിലേക്കായി നിങ്ങളുടെ നോമിനേഷനുകള്‍ സ്വീകരിക്കുന്നതിന്റെ അവസാന തീയതി നാളെയാണ്.  (Sunday September 10). നോമിനേഷനുകള്‍ അയയ്‌ക്കേണ്ട ഇ മെയില്‍ അഡ്രസ് [email protected]

താഴെ സൂചിപ്പിക്കുന്ന വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ക്കായുള്ള നോമിനേഷനുകള്‍ ക്ഷണിക്കുന്നത്.

• Entrepreneur of the Year Award

• Leadership Excellence Award

• Community and Social Impact Award

• Medical Excellence Award

• Legal Excellence Award

• Excellence in Corporate Finance Award

• Community Champion Award

• Woman Entrepreneur of the Year Award

• Excellence in Innovation Award

• Youth Icon of the Year Award

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഓസ്‌കര്‍ സ്റ്റാര്‍ നൈറ്റായി മാറിക്കഴിഞ്ഞ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നാണ് കമ്മ്യൂണിറ്റി ഹീറോസിനെ ആദരിക്കുന്ന ചടങ്ങ്.

ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററില്‍ സെപ്റ്റംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്ന വിവിധ പരിപാടികളോടെ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികവും മെഗാ താര നിശയും നടക്കും.

ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാസാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണി നിരക്കുന്ന വര്‍ണാഭമായ വേദിയിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കപ്പെടുക. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറപ്രവര്‍ത്തകരും ഷിക്കാഗോയിലെത്തുന്നു.

ഈ താരനിശയില്‍ സെലിബ്രിറ്റി ഗസ്റ്റായി പ്രമുഖ നര്‍ത്തകിയും നടിയുമായ ആശ ശരത്തും ചലച്ചിത്ര താരം അനു സിത്താര പ്രമുഖ നര്‍ത്തകന്‍ നീരവ് ബവ്‌ലേച്ച, അനുഗ്രഹീത ഗായകന്‍ ജാസി ഗിഫ്റ്റ്, ഗായിക മെറിന്‍ ഗ്രിഗറി എന്നിവരും വേദി അലങ്കരിക്കും. അനൂപ് കോവളം ഫ്‌ളവേഴ്‌സ് ടി.വി ടോപ്പ് സിങ്ങര്‍ ഫെയിം ജെയ്ഡന്‍, കലാഭവന്‍ സതീഷ്, വിനോദ് കുറിമാനൂര്‍, ഷാജി മാവേലിക്കര തുടങ്ങിയ ചലച്ചിത്ര-ടി.വി താരങ്ങളും ഷിക്കാഗോയുടെ മണ്ണിലെത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയയുമായി ബന്ധപ്പെടാം.

ഫോണ്‍:  847 630 6462

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments