Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫൊക്കാന ടെക്സാസ് റീജിയൻ പ്രവർത്തന ഉദ്ഘാടനം ഡിസംബർ എട്ടിന്

ഫൊക്കാന ടെക്സാസ് റീജിയൻ പ്രവർത്തന ഉദ്ഘാടനം ഡിസംബർ എട്ടിന്

ടെക്സാസ്: ഫൊക്കാന ടെക്സാസ്  റീജിയന്റെ   പ്രവർത്തന ഉദ്ഘാടനം ഡിസംബർ എട്ട് ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ഷുഗർലാൻഡിലുള്ള ഇന്ത്യൻ സമ്മർ റെസ്റ്റോറേന്റിൽ (16260 Kinsington Dr , Suite A  Sugar land , TX 77479) വെച്ച് വിപുലമായ പരിപാടികളോടു കൂടി നടത്തുമെന്ന് റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം  നിർവഹിക്കും, ജഡ്‌ജ്‌ കെ. പി. ജോർജ് (Judge for Bend county) മുഖ്യാതിഥിയാവും.  മേയർ കെൻ മാത്യു , മേയർ റോബിൻ ഏലക്കാട്ട് , ജഡ്‌ജ്‌ സുരേന്ദ്രൻ പട്ടേൽ (240 District court judge for Bend County ), സുലൈമാൻ ലാലാനി (സ്റ്റേറ്റ് സെനറ്റർ) തുടങ്ങിയവർ വിശിഷ്ടാതിഥികളാവും. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറർ ജോയി ചാക്കപ്പൻ , എക്സി . വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , അഡിഷണൽ അസോ. സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ , മുൻ  ഫൊക്കാന പ്രസിഡന്റ് ജീ . കെ . പിള്ളൈ ,ട്രസ്റ്റീ ബോർഡ് മെംബർ തോമസ് തോമസ് തുടങ്ങി  ഫൊക്കാനയുടെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. വിവിധ കലാ പരിപാടികളും സാബു തിരുവല്ല അണിയിച്ചൊരുക്കുന്ന കലാ വിരുന്നുകളും ചടങ്ങിന് മാറ്റു കൂട്ടും.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംഘടനയുടെ  പ്രവർത്തനം കുടുതൽ ശക്തമാക്കുന്നതിനും പ്രവർത്തകരുമായി സംവദിക്കാനുമുള്ള അവസരമുണ്ടാവും.  മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ ഇന്ന്  അമേരിക്കന്‍ മലയാളികള്‍ക്ക്  പ്രിയപ്പെട്ട സംഘടന ആയി മാറിയിക്കുകയാണ്. അതിന്റെ പ്രവർത്തനങ്ങൾ ചരിത്ര നിമിഷങ്ങളിൽ കൂടിയാണ് ഇന്ന് കടന്ന് പോകുന്നത്.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം , കൺവെൻഷൻ കോർഡിനേറ്റർ മാർട്ടിൻ ജോൺ,റീജണൽ കോർഡിനേറ്റർ ജോജി ജോസഫ് , റീജണൽ സെക്രട്ടറി സജി  സൈമൺ, റീജണൽ ട്രഷറർ പൊന്നു പിള്ള, റീജിയണൽ  കോർഡിനേറ്റർ ജോജി ജോസഫ്, റീജണൽ കൾച്ചറൽ കോർഡിനേറ്റർ വിനോയി കുര്യൻ,  വിമൻസ് ഫോറം കോ ചെയർ ഷീല ചെറു, റീജണൽ വിമൻസ് ഫോറം  കോർഡിനേറ്റർ  ലിസ്സി പോളി എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments