Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറോയ് ജോർജ് മണ്ണിക്കരോട്ട് ഫൊക്കാന റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

റോയ് ജോർജ് മണ്ണിക്കരോട്ട് ഫൊക്കാന റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഡോ. കല ഷഹി

കലിഫോർണിയ : ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ കലിഫോർണിയയിൽ നിന്നും റീജനൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോ. കല ഷഹിയുടെ പാനലിൽ നിന്ന് റോയ് ജോർജ്  മണ്ണിക്കരോട്ട് മത്സരിക്കുന്നു. കലിഫോർണിയായിലെ അറിയപ്പെടുന്ന സമൂഹ്യ പ്രവർത്തകനും, മികച്ച സംഘാടകനുമാണ് റോയ്. വ്യത്യസ്ത മേഖലകളിൽ വിജയങ്ങൾ നേടിയ റോയ് ജോർജ് മണ്ണിക്കരോട്ട് തന്റെ പ്രവർത്തനങ്ങൾ എല്ലാം വിജയത്തിലെത്തിക്കുവാൻ സദാ പ്രയത്നിക്കുന്നു. ഏൽപ്പിക്കുന്ന ഏത് കർത്തവ്യവും ഉത്തരവാദിതത്തോടെ നിർവ്വഹിക്കുന്ന അദ്ദേഹം അഖില കേരള ബാലജന സഖ്യത്തിലൂടെയാണ് സംഘടനാ രംഗത്തേക്ക് വന്നത്. ബാലജന സംഖ്യത്തിന്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായും, ഓൾ ഇന്ത്യാ കാത്തലിക്  യൂണിവേഴ്സിറ്റീസ് ഫെഡറേഷൻ (ഐക്കഫ്) സംസ്ഥാന കോ -ഓർഡിനേറ്റർ ആയും പ്രവർത്തിച്ചു. യു. സി. എൽ. എയിൽ നിന്ന് ഫിലിം സ്റ്റഡീസ് പൂർത്തിയാക്കിയ റോയ് ജോർജ് മണ്ണിക്കരോട്ട് അക്കാദമി അവാർഡ്സ്, അമേരിക്കൻ ഐഡൽ തുടങ്ങിയ നിരവധി ടി.വി ഷോകളുടെ പോസ്റ്റ് പ്രൊഡക്ഷൻ എൻജിനീയറായിരുന്നു. ചലച്ചിത്ര നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറുമായ അദ്ദേഹം ഏഷ്യാനെറ്റ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്സ് നിർമ്മാതാവും ഷോ ഡയറക്ടറും ആയിരുന്നു.

മോർട്ഗേജ് ബാങ്കറായി പ്രവർത്തിക്കുന്ന റോയ് ജോർജ് ബാങ്ക് ഓഫ് അമേരിക്ക, ചെസ് ബാങ്ക് തുടങ്ങിയ മുഖ്യ ബാങ്കിങ് കോർപ്പറേഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ അസോസിയേഷൻ ഓഫ് ഡിഫോൾട്ട് പ്രഫഷണൽസിന്റെ ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്.  റെഡ്ലാൻഡ് റോട്ടറി ഇന്റർനാഷനലിന്റെ പ്രോഗ്രാം ചെയർമാൻ ആയിരുന്നു . സൗത്ത് ഏഷ്യൻ ജേർണലിസ്റ്റ് അസോസിയേഷൻ ഓഫ് അമേരിക്കയിലും, അമേരിക്കൻ ഫോറിൻ പ്രസ് അസോസിയേഷനിലും , ലോസ് ഏഞ്ചൽസ് പ്രസ് ക്ലബ്ബിലും അംഗമാണ്.ബഹുമുഖ പ്രതിഭയും അമേരിക്കൻ മലയാളി സമൂഹം അംഗീകരിക്കുന്ന റോയ് ജോർജ് മണ്ണിക്കരോട്ട് ശ്രദ്ധേയനായ സംഘാടകനും കൂട്ടായ പ്രവർത്തനങ്ങളിൽ ഒപ്പം നിന്ന് പ്രവർത്തിക്കാൻ കഴിവുള്ള വ്യക്തിയാണ്. നവീന ആശയങ്ങൾ, ശുഭാപ്തി വിശ്വാസം, കഠിനാധ്വാനത്തോടെയുള്ള പ്രവർത്തന മികവ് എല്ലാം ഫൊക്കാനയ്ക്കും 2024 – 2026 കാലയളവിലെ തന്റെ ടീമിനും ഒരു വലിയ മുതൽ കൂട്ടായിരിക്കുമെന്ന് ഡോ. കല ഷഹി അറിയിച്ചു. ഫൊക്കാനയുടെ നേതൃത്വ നിരയിൽ കഴിവുറ്റവരും, പുതുമുഖങ്ങളും, പ്രൊഫഷണൽ വ്യക്തിത്വങ്ങളും കടന്നു വരുന്നതിൽ സന്തോഷമുണ്ടെന്ന് സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ,  ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com