Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫോമാ പ്രസിഡൻ്റായി ബേബി മണക്കുന്നേൽ

ഫോമാ പ്രസിഡൻ്റായി ബേബി മണക്കുന്നേൽ

വാഷിങ്ടൺ: 2024 – 2026 ഫോമാ പ്രസിഡൻ്റായി ബേബി മണക്കുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു. പുൻ്റ  കാനയിൽ നടന്ന ഫോമാ കൺവൻഷ നോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പിൽ ബേബി മണക്കുന്നേൽ നേതൃത്വം നൽകിയ ടീം മികച്ച വിജയം നേടി.

ഭാരവാഹികൾ: ബേബി മണക്കുന്നേൽ പ്രസിഡൻ്റ്, ബൈജു വർഗീസ് ജനറൽ സെക്രട്ടറി, സിജിൽ പാലക്കലോടി ട്രഷറർ, ഷാലു പുന്നൂസ് വൈസ് പ്രസിഡൻ്റ്, പോൾ പി. ജോസ് ജോ. സെക്രട്ടറി, അനുപമ കൃഷ്ണൻ ജോ. ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
തന്നെയും ടീമിനേയും വിജയിപ്പിച്ച എല്ലാ ഫോമാ വോട്ടർമാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ബേബി ഊരാളിൽ ഇലക്ഷൻ കമ്മീഷൻ ചെയർമാനായും , മാത്യു ചെരുവിൽ , അനു സ്കറിയ എന്നിവർ അംഗങ്ങളായുമുള്ള ഇലക്ഷൻ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

അമേരിക്കൻ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമാണ് ബേബി മണക്കുന്നേൽ. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ നാഷണൽ പ്രസിഡൻ്റാണ് ബേബി മണക്കുന്നേൽ. ഫോമയുടെ ആദ്യ കൺവെൻഷൻ ചെയർമാൻ, കെ. സി. സി. എൻ എ മുൻ പ്രസിഡൻ്റ്, ഹൂസ്റ്റൺ മലയാളി അസോസിയേൻ മുൻ പ്രസിഡൻ്റ്, രണ്ടു തവണ ഫോമ സതേൺ റീജിയണൽ വൈസ് പ്രസിഡൻ്റ്, ഹ്യൂസ്റ്റൺ ക്നാനായ കാത്തലിക് സൊസെറ്റിയുടെ പ്രസിഡൻ്റ്, ക്നാനായ റിട്ടയർമെൻ്റ് കമ്മ്യൂണിറ്റി സ്ഥാപകാംഗം തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു. അമേരിക്കയിലെ സാംസ്കാരിക സാമൂഹിക മേഖലയിൽ സജീവമായ ഷാലു പുന്നൂസ് ഒഐസിസി യുഎസ്എ വൈസ് പ്രസിഡൻ്റുമാണ്.

സ്ഥാനാർത്ഥികളും ലഭിച്ച വോട്ടും

പ്രസിഡന്റ്

ബേബി മണക്കുന്നേൽ: 386

തോമസ് ടി ഉമ്മൻ-128

സെക്രട്ടറി

ബൈജു വർഗീസ് -302

സാമുവേൽ മത്തായി -159

ഡോ. മധുസൂധനൻ നമ്പ്യാർ-48

ട്രഷറർ

സിജിൽ പാലക്കലോടി- 427

ബിനൂപ് ശ്രീധരൻ -87

ജോ. സെക്രട്ടറി

പോൾ പി.ജോസ്-410

ഡോ പ്രിൻസ് നെച്ചിക്കാട്ട് -104

ജോ ട്രഷറർ

അനുപമ കൃഷ്ണ‌ൻ -336

അമ്പിളി സജിമോൻ -178

അഡ്വൈസറി ബോർഡ് ചെയർ

ഷിനു ജോസഫ് -92

തോമസ് ജോസ്-ജോസ്‌കുട്ടി -81

ന്യു യോർക്ക് മെട്രോ നാഷണൽ കമ്മിറ്റി -2 സ

ജോസ് വർഗീസ് -53

അബ്രഹാം ഫിലിപ്പ് -51

ജോസഫ് കളപ്പുരക്കൽ-38

ജോൺ തോമസ്-12

സൺ ഷൈൻ റീജിയൻ -3 സ

സുനിതാ മേനോൻ-70

ടിറ്റോ ജോർജ് ജോൺ -70

സാജൻ-59

സജീവ് മാത്യു -47

സതേൺ ആർ.വി.പി

ബിജു തോമസ് ലോസൻ -21

ഷിബു ജേക്കബ്-17

സെൻട്രൽ റീജിയൻ

ജോൺസൺ കണ്ണൂക്കാടൻ-19

ജോഷി വള്ളിക്കളം -17

മെട്രോ

മാത്യു ജോഷ്വ-48

ജെസ്വിൻ സാമുവൽ-28

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments