ഡോ. കല ഷഹി
എക്കാലവും പുതിയ തലമുറയുടെ പ്രതിനിധികൾ ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാലിതാ ഒരു വ്യത്യസ്ത മേഖലയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് കടന്നു വരുന്നു. ലിൻഡോ ജോളി. ഡോ. കല ഷഹിയുടെ പാനലിൽ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായിട്ടാണ് ലിൻഡോ ജോളി മത്സരിക്കുന്നത്. അമേരിക്കൻ മലയാളികളുടെ ആശയും, പ്രതീക്ഷയുമായ ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്കും, തന്റെ ആശയങ്ങളും, പ്രവർത്തന പരിചയവും ഒരു പൊതുവേദിയിൽ അവതരിപ്പിക്കുവാനും പുതിയ തലമുറയ്ക്കൊപ്പം നിലകൊള്ളാനും ലഭിക്കുന്ന അപൂർവ്വ അവസരമാണ് ഫ്ലോറിഡ ആർ. വി.പി ആയി മത്സരത്തിലൂടെ കൈവന്നിരിക്കുന്നത് ലിൻഡോ ജോളി പറഞ്ഞു.
2003 മുതൽ അമേരിക്കയിലെത്തിയ ലിൻഡോ ജോളി തന്റെ സ്ഥിരോത്സാഹവും കഷ്ടപ്പാടിലൂടെയും തന്റേതായ ഒരിടം കണ്ടെത്തി. ചെറുപ്പം മുതൽക്കേ ഒരു പൈലറ്റ് ആവുക എന്ന ആഗ്രഹം ഒപ്പം കൂട്ടിയ അദ്ദേഹം അമേരിക്കൻ നിലവാരത്തിലുള്ള ഒരു പ്രൊഫഷണൽ പൈലറ്റ് പരിശീലനത്തിനായുള്ള സ്കൂൾ സ്ഥാപിക്കുകയും നിരവധി ചെറുപ്പക്കാരെ വൈമാനികരാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. നിരവധി ബിസിനസ് സംരംഭങ്ങളും ഇതോടൊപ്പം ലിൻഡോ ജോളി നടത്തുന്നുണ്ട്. ഹൈ- എൻഡ് ബിസിനസുകാരനായ അദ്ദേഹത്തിന് നിരവധി ഗ്യാസ് സ്‌റ്റേഷനുകളും നിലവിലുണ്ട്. ഇത്തരം സംരംഭങ്ങളിലൂടെ നിരവധി മലയാളി യുവ സമൂഹത്തിനും, കുടുംബങ്ങൾക്കും നിരവധി തൊഴിൽ അവസരങ്ങളും നൽകുന്നുണ്ട്.
നല്ലൊരു കലാസ്വാദകൻ കൂടിയായ ലിൻഡോ ജോളി പ്രവാസി ചാനലിന്റെ ബോർഡ് മെമ്പർ കൂടിയാണ്. തന്റെ സന്തോഷങ്ങൾ സഹജീവികൾക്കും കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യമാണ്
തനിക്കുളളതെന്ന് ലിൻഡോ ജോളി പറഞ്ഞു.
മലയാളി യുവ സമൂഹത്തെ ഫൊക്കാനയുടെ പിന്നിൽ അണിനിരത്തുവാൻ നിരവധി പദ്ധതികൾ അദ്ദേഹത്തിന്റെ മനസിൽ ഉണ്ട്. അതിന് മലയാളി യുവ സമൂഹത്തെ ഒന്നിപ്പിക്കേണ്ടതുണ്ട്. അതിനായി അദ്ദേഹം കൂട്ടുപിടിച്ചത് സ്പോർട്ട്സിനെയാണ്. ഫുഡ്ബോൾ, ക്രിക്കറ്റ് ടീമുകൾ രൂപീകരിച്ച് യുവാക്കളുടെ സാമൂഹിക പങ്കാളിത്തം കൂട്ടി. സാംസ്കാരികവും, കായികവുമായ ഇവന്റെ കൾ സംഘടിപ്പിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുകയും അവയെ പ്രോത്സാഹിപ്പിക്കുന്നതിലും മുൻപന്തിയിലാണ് ലിൻഡോ.
തന്റെ സഹായം തേടിയെത്തുന്ന എല്ലാ അസോസിയേഷനുകൾക്കും വേണ്ട പിന്തുണ നൽകുകിയിട്ടുണ്ട്. അസോസിയേഷനുകൾ ശക്തിപ്രാപിച്ചെങ്കിൽ മാത്രമെ ഫൊക്കാനയുടെ റീജിയനുകൾ ശക്തിപ്പെടു എന്ന് ലിൻഡോ ജോളി അഭിപ്രായപ്പെട്ടു. പ്രാദേശികവും, അമേരിക്കയിലുടനീളവും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലിൻഡോ നേതൃത്വം നൽകുന്നുണ്ട്. സഹായം ആവശ്യമുള്ള ഇടങ്ങളിൽ അത് എത്തിക്കുക എന്നതാണ് ലിൻഡോയുടെ ആദ്യ നയം. അതായത് സഹായങ്ങൾക്ക് ആവശ്യവുമായി അടുത്ത ബന്ധം ഉണ്ട്. അത്തരം കാര്യങ്ങൾ പിന്നീടേക്ക് മാറ്റാൻ ലിൻഡോ തയ്യാറില്ല. അർഹിക്കുന്നവന് ഉടൻ സഹായം നൽകുക എന്ന ഫൊക്കാനയുടെ പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫന്റെ നയമാണ് തന്റേത് എന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിന്റെ എല്ലാ മേഖലയിലും തന്റേതായ വ്യക്തിത്വം പുലർത്തുന്ന ലിൻഡോ ജോളിയുടെ ആർ. വി.പി. സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും എന്നതിൽ സംശയമില്ല എന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു.