ഹൂസ്റ്റൺ ഹോം ബിൽഡിംഗ് മേഖലയിൽ അപൂർവ റെക്കോർഡ് സ്ഥാപിച്ച് മലയാളി റിയൽറ്റർ ഷിജിമോൻ ജേക്കബ്
ഹൂസ്റ്റൺ ഹോം ബിൽഡിംഗ് മേഖലയിലെ ഏറ്റവും പ്രതിഷ്ഠയുള്ള ബഹുമതിയായ Greater Houston Builders Association (GHBA) PRISM Awards-ന്റെ നാൾവഴിയിൽ, ഷിജിമോൻ ജേക്കബ് ഹാട്രിക് നേട്ടവുമായി പുതിയൊരു ചരിത്രം കുറിച്ചു.
Two PRISM അവാർഡുകളും ‘First Runner-Up’ ബഹുമതിയും സ്വന്തമാക്കിയാണ് ഷിജിമോൻ ജേക്കബ് ഈ മഹത്തായ വിജയം കൈവരിച്ചത്. ഹൂസ്റ്റൺ ഹോം ബിൽഡിംഗ് ഇൻഡസ്ട്രിയുടെ “ഓസ്കർ അവാർഡുകൾ” എന്നറിയപ്പെടുന്ന ഈ പുരസ്കാര വേദിയിൽ, അദ്ദേഹത്തിന്റെ മികവുറ്റ പ്രവർത്തനം വീണ്ടും അംഗീകാരം നേടി.
PRISM അവാർഡ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് വ്യത്യസ്ത വർഷങ്ങളിൽ ഇത്തരം നേട്ടം കൈവരിക്കുന്ന ആദ്യ റിയൽറ്റർ എന്ന അഭിമാനം ഷിജിമോൻ ജേക്കബിനാണ്. GHBAയുടെ ചരിത്രത്തിലെ അതുല്യമായ റെക്കോർഡ്. ഹൂസ്റ്റൺ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഷിജിമോൻ ജേക്കബിന്റെ സമർപ്പണവും, വിശ്വാസ്യതയും, പ്രൊഫഷണൽ മികവുമാണ് ഈ ചരിത്ര നേട്ടം കൂടുതൽ മഹത്വവാനാക്കുന്നത്. PRISM അവാർഡുകൾ ഹൂസ്റ്റണിലെ ആയിരക്കണക്കിന് ബിൽഡർമാരെയും, ഡെവലപ്പർമാരെയും, റിയൽ എസ്റ്റേറ്റ് പ്രൊഫഷണലുകളെയും ഒരുമിപ്പിക്കുന്ന അതുല്യ വേദിയാണ് . വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഏറ്റവും ഉയർന്ന അംഗീകാരം.
മൂന്ന് വ്യത്യസ്ത വർഷങ്ങളിൽ മികവിന്റെ ഈ അംഗീകാരം നേടാനായത് ഹൂസ്റ്റൺ മലയാളികൾക്ക് അഭിമാനമാണ് –



