ഹൂസ്റ്റണ്‍ : ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് സംഘടിപ്പിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിവലില്‍ സംഗീത വിസ്മയം തീര്‍ക്കാന്‍ ഷാന്‍ റഹ്‌മാനും സംഘവും എത്തുന്നു. 2025 മെയ് 24ന് ഹൂസ്റ്റണിലെ ജിഎസ്എച്ച് ഇവന്റ് സെന്ററില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെസ്റ്റിനോട് അനുബന്ധിച്ച് ബിസിനസ് എക്‌സ്‌പോ, അവാര്‍ഡ്‌നിശ എന്നിവയും അരങ്ങേറും.
മലയാളത്തിന്റെ യുവ സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി ആസ്വാദകര്‍ക്ക് പുത്തന്‍ പാട്ടനുഭവം സമ്മാനിക്കും. യുവ ഗായകരായ കെ.എസ്. ഹരിശങ്കര്‍, സയനോര, നിത്യാ മാമന്‍, മിഥുന്‍ ജയരാജ്, നിരഞ്ജ സുരേഷ്, ആകാശ് മേനോന്‍, അരുണ്‍ തോമസ്, മെല്‍വിന്‍ ടി. ജോസ്, നഖീബ്, നെവില്‍ ജോര്‍ജ്, ജെറി ബെന്‍സിയര്‍ തുടങ്ങിയവരും വേദിയിലെത്തും. ഇ വര്‍ഷം ആദ്യമായി പെര്‍ഫോമന്‍സ് വിസ ലഭിക്കുന്ന സംഘമാണ് ഷാന്‍ റഹ്‌മാന്റേത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : +1(346) 773-0074, +1(346)456-2225