ഹൂസ്റ്റണ്‍: രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സര്‍വീസ് 2023 പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഫിലിപ്പ് ചാമത്തില്‍ (കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ലീഡര്‍ ഓഫ് ദി ഇയര്‍), ജോസ് കോലത്ത് (ഗുഡ് സമാരിറ്റന് ഓഫ് ദി ഇയര്‍), പി. മോഹന്‍രാജ് (കമ്മ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് അവാര്‍ഡ്), ജോര്‍ജ് ജോസഫ് (അച്ചീവര്‍ ഓഫ് ദി ഇയര്‍), ജോര്‍ജ് പണിക്കര്‍ (ഹ്യുമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍), എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ഡിജിപി ടോമിന് തച്ചങ്കരി, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന് എന്നിവര്‍ പുരസ്കാരം സമ്മാനിച്ചു.
പുരസ്കാരദാന ചടങ്ങിന് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസാന്‍, ടോമിന് തച്ചങ്കരി ഐപിഎസ്, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഗല്‍ അഡ്വൈസർ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ കെ. പി. ജോര്‍ജ്, റോബിന് ഇലക്കാട്ട്, സുരേന്ദ്രന് പാട്ടേല്‍, ജൂലി മാത്യു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരി തെളിയിച്ചത്. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്മാന് ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരി തെളിയിച്ചത്.