ഹൂസ്റ്റണ്‍: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇന്‍ഡോ അമേരിക്കന്‍ അസോസിയേഷന് ഓഫ് ദി ഇയര്‍ പുരസ്കാരം ഫൊക്കാനയ്ക്ക് സമ്മാനിച്ചു. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി കലാ ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര തുടങ്ങിയ ഭാരവാഹികള്‍ ചേര്‍ന്ന് ജഡ്ജ് സുരേന്ദ്രന് കെ. പാട്ടേലില്‍ നിന്ന് പുരസ്കാരം സ്വീകരിച്ചു. കൗണ്‍സിലര്‍ കെന്‍ മാത്യു, മേയര്‍ കെവന്‍ കോ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. എല്ലാവിഭാഗം ജനങ്ങളേയും ചേര്‍ത്തു പിടിച്ച് നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് ഫൊക്കാനയുടെ വിജയമെന്ന് പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പറഞ്ഞു.
പുരസ്കാരദിന ചടങ്ങിന് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസാന്‍, ടോമിന് തച്ചങ്കരി ഐപിഎസ്, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഗല്‍ അഡ്വൈസർ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ കെ. പി. ജോര്‍ജ്, റോബിന് ഇലക്കാട്ട്, സുരേന്ദ്രന് പാട്ടേല്‍, ജൂലി മാത്യു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരിതെളിയിച്ചത്. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്മാന് ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരി തെളിയിച്ചത്.