ഹൂസ്റ്റണ്‍: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഓഫ് ദി ഇയര്‍ പുരസ്കാരം ടോമാര്‍ കണ്‍സ്ട്രക്ഷനുവേണ്ടി തോമസ് മൊട്ടയ്ക്കലിനു സമ്മാനിച്ചു. മിസൂറിസിറ്റി മേയര്‍ റോബിന് എലക്കാട്ട് തോമസ് മൊട്ടയ്ക്കലിനു സമ്മാനിച്ചു. ഫാദര്‍ കുരുവിള മെഡലും സര്‍ട്ടിഫക്കറ്റും സമ്മാനിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ കൂട്ടായ്മ വലിയ മാതൃകകളാണ് തുറക്കുന്നത് തോമസ് മൊട്ടയ്ക്കല്‍ പറഞ്ഞു.
പുരസ്കാരദിന ചടങ്ങിന് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസാന്‍, ടോമിന് തച്ചങ്കരി ഐപിഎസ്, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഗല്‍ അഡ്വൈസർ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ കെ. പി. ജോര്‍ജ്, റോബിന് ഇലക്കാട്ട്, സുരേന്ദ്രന് പാട്ടേല്‍, ജൂലി മാത്യു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരിതെളിയിച്ചത്. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്മാന് ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരി തെളിയിച്ചത്.