അമേരിക്കയിലെ ഏറ്റവും വലിയ ജനകീയ പുരസ്‌കാരദാന ചടങ്ങിനാണ് കഴിഞ്ഞ ദിവസം ഹൂസ്റ്റണ്‍ വേദിയായത്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്കൊപ്പം ജനപ്രതിനിധികള്‍, കലാ സംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രതിഭകള്‍ തുടങ്ങിയവര്‍ ഈ മാമാങ്കത്തില്‍ അണിനിരന്നു. ഏവരും ഹൃദയത്തോടു ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിനെ ചേര്‍ക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ പങ്കാളിത്തം സൂചിപ്പിക്കുന്നത്.
പരിപാടിയുടെ ആദ്യാവസാനം ആകാംക്ഷയോടെ അണിനിരന്ന ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി പറയട്ടെ. ഗ്ലോബല്‍ ഇന്ത്യനു കിട്ടിയ വലിയ അംഗീകാരമാണ് ഈ പങ്കാളിത്തം.
അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഗമ ഭൂമിയായി ഈ പുരസ്‌കാരദാന ചടങ്ങ് മാറുമെന്നത് പരസ്യത്തില്‍ മാത്രം ഒതുങ്ങരുതെന്ന നിര്‍ബന്ധം ആദ്യം മുതല്‍ തന്നെയുണ്ടായിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ ഈ വലിയ നേട്ടത്തിലേക്ക് നടന്നു കയാറാന്‍ കഴിഞ്ഞത് എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണകൊണ്ടു മാത്രമാണ്.
പുരസ്‌കാരദാനച്ചടങ്ങു മുതല്‍ ഓരോ വിഭാഗങ്ങളിലും പുതുമ കൊണ്ടുവരാനുളള ശ്രമങ്ങളും ഫലം കണ്ടു. ഏവര്‍ക്കും കലാമാമാങ്കവും സ്‌നേഹവിരുന്നും ഇഷ്ടപ്പെട്ടുവെന്ന് അറിയുന്നു.
ഗ്ലോബല്‍ ഇന്ത്യന്‍ നിങ്ങള്‍ക്കൊപ്പം തന്നെയാണ്. സ്‌നേഹത്തിന്റെ ഭാഷയില്‍ വീണ്ടും വീണ്ടും നന്ദി….
ഹരി നമ്പൂതിരി
(എഡിറ്റര്‍ ഇന്‍ ചീഫ്)