ഹൂസ്റ്റണ്‍: രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് കള്‍ച്ചറല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സെലിബ്രേറ്റി സിംഗര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ചാള്‍സ് ആന്റണിക്കും കള്‍ച്ചറല്‍ അംബാസിഡര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ബിജു തയില്ച്ചിറയ്ക്കും സമ്മാനിക്കും
18 വ്യത്യസ്ത ഭാഷകളില്‍ പാടുന്ന സോളോ പെര്‍ഫോമര്‍ ചാള്‍സ് ആന്റണിയ്ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് സെലിബ്രേറ്റി സിംഗര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സമ്മാനിക്കും. ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയന്‍, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷാ ഗാനങ്ങള്‍ ആലപിക്കുന്ന ചാള്‍സ് ആന്റണി നിരവധി സെലിബ്രേറ്റികളുടേയും പ്രിയപ്പെട്ട ഗായകനാണ്.
ദൃശ്യകലകളുടെ മായിക ലോകം അമേരിക്കന്‍ മലയാളികള്‍ക്കായി തുറന്നു തന്ന ബിജു തയില്ച്ചിറയ്ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് കള്‍ച്ചറല്‍ അംബാസിഡര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സമ്മാനിക്കും. കാനഡയിലെ ഏറ്റവും വലിയ ഇവന്റ് പ്ലാനറായ ടു കേരള എന്റര്‍ടെയ്മെന്റ് നെറ്റ് വര്‍ക്കിന്റെ മേധാവിയാണ് ബിജു തയില്‍ച്ചിറ.