ഹൂസ്റ്റണ്‍: ആഘോഷത്തിന്റെ സ്‌നേഹവിരുന്നിന് തിരിതെളിഞ്ഞു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരദിന ചടങ്ങിന് തുടക്കമായി. ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനവിസാന്‍, ടോമിന്‍ തച്ചങ്കരി ഐപിഎസ്, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഗല്‍ അഡ്വൈസർ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ കെ. പി. ജോര്‍ജ്, റോബിന്‍ ഇലക്കാട്ട്, സുരേന്ദ്രന്‍ പാട്ടേല്‍, ജൂലി മാത്യു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരിതെളിയിച്ചത്. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരി തെളിയിച്ചത്.
പങ്കാളിത്വം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി മാറി. ആഘോഷപൂര്‍വം ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് പുരസ്‌കാരജേതാക്കളേയും വിശിഷ്ഠാതിഥികളേയും വേദിയിലേക്ക് ആനയിച്ചത്. വേദി കീഴടക്കി ചാള്‍സ് ആന്റമിയും പിന്നണി ഗായിക കാര്‍ത്തിക ഷാജിയും വേദി കീഴടക്കി കഴിഞ്ഞു.
പുരസ്‌കാരദാന ചടങ്ങിനെ അടിപൊളിയാക്കാന്‍ വന്‍കലാവിരുന്നാണ് ഒരുങ്ങുന്നത്. 18 വ്യത്യസ്ത ഭാഷകളില്‍ പാടുന്ന സോളോ പെര്‍ഫോമര്‍ ചാള്‍സ് ആന്റണിയാണ് മുഖ്യ ആകര്‍ഷണം. വ്യത്യസ്തമായ നൃത്ത ഇനങ്ങളുമായി സുന്ദരിമാര്‍ വേദി കീഴടക്കും. ഫ്യൂഷന്‍ സംഗീതത്തോടൊപ്പം പ്രിയപ്പെട്ട ഗാനങ്ങളുമായി ഗായകരും വേദിയിലെത്തും. പിന്നണി ഗായിക കാര്‍ത്തിക ഷാജി സംഗീത വിരുന്നൊരുക്കും. പുത്തന്‍ സൗന്ദര്യ സ്വപ്നങ്ങളുടെ മായിക ലോകം പകര്‍ന്ന് ഫാഷന്‍ ഷോ, നാട്ടുമേളത്തിന്റെ പെരുമയുമായി ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. നാടന്‍ രുചികളുമായി ലൈവ് തട്ടുകടയും ഭക്ഷണപ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.