Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍: രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷിബു സാമുവല്‍ (ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍), വി. കെ. മാത്യൂസ് (ഗ്ലോബല്‍ ഇന്‍ഫ്‌ളൂവന്‍സര്‍ ഓഫ് ദി ഇയര്‍), ഡോ. ടാന്യ ഉണ്ണി (ഇന്റര്‍നാഷണല്‍ ഇന്നോവേറ്റീവ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍), അനു ടി. ചെറിയാന്‍ (ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഓഫ് ദി ഇയര്‍), ഡോ. മനോദ് മോഹന്‍ (ബിസിനസ് ടെക്‌നോളജിസ്റ്റ് ഓഫ് ദി ഇയര്‍), അജി മാത്യു (എഡ്യൂപ്രണര്‍ ഓഫ് ദി ഇയര്‍), സക്കറിയ ജോയ് (എന്‍വയോണ്‍മെന്റലിസ്റ്റ് ഓഫ് ദി ഇയര്‍), സന്തോഷ് കുമാര്‍ കെ. ആര്‍ (അക്കാദമിക് അഡൈ്വസര്‍ ഓഫ് ദി ഇയര്‍), ഷമീം റഫീഖ് (ബിസിനസ് കോച്ച് ആന്‍ഡ് കോര്‍പ്പറേറ്റ് ട്രെയിനര്‍ ഓഫ് ദി ഇയര്‍), ഷാജി നായര്‍ (ടെക്‌നോപ്രണര്‍ ഓഫ് ദി ഇയര്‍), രണ്‍ദീപ് നമ്പ്യാര്‍ (ഇന്റര്‍നാഷണല്‍ സ്ട്രാറ്റജിക്ക് ലീഡര്‍ ഓഫ് ദി ഇയര്‍)

ബിസിനസില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയായി തീര്‍ന്ന ഡോ. ഷിബു സാമുവേലിന് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ഹോം കെയര്‍ ബിസിനസ്സ് രംഗത്ത് ഡാളസിലെ സജീവസാന്നിധ്യമാണ് ഡോ. ഷിബു സാമുവേല്‍.

മാറുന്ന ലോകത്തിന് അതിശയിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ പകര്‍ന്നു നല്‍കിയ വി. കെ. മാത്യൂസിന് ഗ്ലോബല്‍ ഇന്‍ഫ്‌ളൂവന്‍സര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ഐബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് വി. കെ. മാത്യൂസ്.

ആത്മവിശ്വാസമാണ് യഥാര്‍ത്ഥ സൗന്ദര്യമെന്ന് ജീവിതം കൊണ്ട് കാട്ടിത്തന്ന ഡോ. ടാന്യാ ഉണ്ണിയ്ക്ക് ഇന്റര്‍നാഷണല്‍ ഇന്നോവേറ്റീവ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ചര്‍മ്മരോഗ വിദഗ്ധയായ ഡോ ടാന്യാ ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ചെറുപ്പത്തിന്റെ തിളക്കത്തില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി തീര്‍ന്ന ജീവിതകഥ പറയാനുള്ള അനു ടി. ചെറിയാന് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. പുതുസംരംഭകര്‍ക്ക് മാതൃകയായി തീരുന്ന വ്യക്തിത്വത്തിന് ഉടമയാണ് അനു ടി. ചെറിയാന്‍.

പുതിയ സംരംഭകര്‍ക്കും നിലവിലുള്ളവര്‍ക്കും ബിസിനസിന്റെ എ ടു ഇസഡ് നിര്‍ദേശങ്ങള്‍ നല്‍കുന്ന ഡോ. മനോദ് മോഹന് ബിസിനസ് ടെക്‌നോളജിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. സ്‌കൈ ഈസ് ലിമിറ്റ് ടെക്‌നോളജീസിന്റെ സ്ഥാപകനും സിഇഒയുമാണ്.

അജിനോറ ഗ്ലോബല്‍ വെഞ്ചേഴ്‌സിലൂടെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയനായ യുവ പരിശീലകന്‍ അജി മാത്യൂവിന് എഡ്യൂപ്രണര്‍ പുരസ്‌കാരം സമ്മാനിക്കും. ഇന്‍ഫ്‌ളൂവന്‍സര്‍, ആക്ടിവിസ്റ്റ്, എന്റര്‍പ്രണര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ഇദ്ദേഹം.

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന സക്കറിയ ജോയ്‌യ്ക്ക് എന്‍വയോണ്‍മെന്റലിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കുന്നു. ലോകത്താകമാനമുള്ള വിവിധ ഇടങ്ങളിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ശ്രദ്ധേയനാണ് ഇദ്ദേഹം.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരത്തിന്റെ ഉന്നമനത്തിനായി പോരാടുന്ന സന്തോഷ് കുമാര്‍ കെ. ആറിന് അക്കാദമിക് അഡൈ്വസര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ലോജിക്ക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ ഡയറക്ടറുമാണ്.

കോര്‍പ്പറേറ്റ് പരിശീലകനും കോച്ചിംഗ് വിദഗ്ധനുമായ ഷമീം റഫീഖിന് മികച്ച ബിസിനസ് കോച്ച് ആന്‍ഡ് കോര്‍പ്പറേറ്റ് ട്രെയിനര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. 26 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി ഷമീമിലൂടെ ശ്രദ്ധേയരായി തീര്‍ന്നത് നിരവധി സ്ഥാപനങ്ങളും വ്യക്തികളുമാണ്.

മാറുന്ന കാലത്തിന് മാറുന്ന ചിന്തകള്‍ പകര്‍ന്ന് വ്യത്യസ്തനായി തീര്‍ന്ന ഷാജി നായര്‍ക്ക് ടെക്‌നോപ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. അടിയന്തര വെല്ലുവിളികളെ നേരിടാന്‍ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. യോഗ ബൈ കളരിയുടെ സ്ഥാപകനും സിഇഒയുമാണ്.

ഐടി മാനേജ്‌മെന്റിലൂടെ ബിസിനസിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന രണ്‍ദീപ് നമ്പ്യാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്ട്രാറ്റജിക്ക് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. നിരവധി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനുകളുടെ വിജയത്തിനു പിന്നിയില്‍ രണ്‍ദീപ് നമ്പ്യാരുമുണ്ട്.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ് നൈറ്റും കള്‍ച്ചറല്‍ ഫെസ്റ്റും മെയ് ഏഴിന് നടക്കും. വൈകിട്ട് അഞ്ചിന് ഹൂസ്റ്റണ്‍ ക്നാനായ കമ്മ്യൂണിറ്റി സെന്റര്‍ 2210 സ്റ്റാഫോര്‍ഡ്ഷൈര്‍ റോഡ്, മിസൂറി സിറ്റിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ‘നാട്ടു നാട്ടു’ എന്നു പേരിട്ടിരിക്കുന്ന മഹാസംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിക്കും.

രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും ഈ സംഗമത്തില്‍ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഗമമായി ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ്‌നൈറ്റ് മാറ്റാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്.

18 വ്യത്യസ്ത ഭാഷകളില്‍ പാടുന്ന സോളോ പെര്‍ഫോമര്‍ ചാള്‍സ് ആന്റണിയാണ് മുഖ്യ ആകര്‍ഷണം. ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയന്‍, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷാ ഗാനങ്ങളാണ് ചാള്‍സിന്റെ സോളോ പെര്‍ഫോമന്‍സില്‍ നിറയുന്നത്.

വ്യത്യസ്തമായ നൃത്ത ഇനങ്ങളുമായി സുന്ദരിമാര്‍ വേദി കീഴടക്കും. ഫ്യൂഷന്‍ സംഗീതത്തോടൊപ്പം പ്രിയപ്പെട്ട ഗാനങ്ങളുമായി ഗായകരും വേദിയിലെത്തും. പിന്നണി ഗായിക കാര്‍ത്തിക ഷാജി സംഗീത വിരുന്നൊരുക്കും. പുത്തന്‍ സൗന്ദര്യ സ്വപ്നങ്ങളുടെ മായിക ലോകം പകര്‍ന്ന് ഫാഷന്‍ ഷോ, നാട്ടുമേളത്തിന്റെ പെരുമയുമായി ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. നാടന്‍ രുചികളുമായി ലൈവ് തട്ടുകടയും ഒരുങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com