Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുക്കും

ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുക്കും

ജീമോൻ റാന്നി

ഹൂസ്റ്റൺ: മെയ് 24 ന് വർണ്ണപ്പകിട്ടാർന്ന പരിപാടികളും നയന മനോഹര കാഴ്ചകളും ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്‌മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന ” ഇന്ത്യ ഫെസ്റ്റ് – 2025 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു

ആഘോഷ ദിനത്തിന് മാറ്റു കൂട്ടുവാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല എംഎൽഎ മുഖ്യാതിഥിയായിരിക്കുമെന്ന് ഇന്ത്യൻ ഫെസ്റ്റ് സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടൽ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments