ഹൂസ്റ്റൺ: വേൾഡ് മലയാളി ബിസിനസ് കൗൺസിൽ ഗ്ലോബൽ ഇന്ത്യൻ ന്യൂസുമായി സഹകരിച്ച് ഷാൻ റഹ്മാൻ ലൈവ് കൺസേർട്ട് മെഗാ ഇവൻ്റ് സംഘടിപ്പിക്കുന്നു. മെയ് 24ന് രാവിലെ 11 മുതൽ ജിഎസ്എച്ച് ഇവൻ്റ് സെൻ്ററിലാണ് (9550 W Bellfort ave, Houston, TX 77031) പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യ ഫെസ്റ്റ് 2025 @ ഹൂസ്റ്റൺ എന്ന പരിപാടിയുടെ ഭാഗമായാണ് മെഗാ ഇവൻ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഷാൻ റഹ്മാനൊപ്പം യുവ ഗായകരായ ഹരിശങ്കർ, നിത്യാമാമൻ തുടങ്ങിയവർ അണിനിരക്കും. പരിപാടിയോട് അനുബന്ധിച്ച് ബിസിനസ് എക്സിബിഷൻ, സെമിനാർ, ഓപ്പൺഫോറം, ഫുഡ് കോർട്ട്, അവാർഡ് നൈറ്റ്, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.
സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രശസ്തർ പരിപാടിയിൽ പങ്കെടുക്കും മൈ ക്യൂൻ 2025 ബ്യൂട്ടി കോണ്ടസ്റ്റ് പരിപാടിയെ കൂടുതൽ ആകർഷകമാക്കും.